താൾ:Kshathra prabhavam 1928.pdf/180

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

5. കീ൪ത്തിജിതഹിമാഗേന്ദ്ര൯ 'ആക്ബരാം മൊഗൾ ചക്രവ൪ത്തി ' ജയിക്കട്ടേ ഭാരതേശര൯.

       രംഗം  മാറുന്നു . 
          സ്ഥാനം -നൌരോജ   ഉത്സവസ്ഥാനത്തുനിന്നു   രാജധാനിയിലേക്കുള്ള    മങ്ങിയവെളിച്ചത്തോടുകൂടിയ   ഒരു    മാ൪ഗ്ഗം .
                സമയം - രാത്രി .
   [ജോശി   വഴിയറിയാതെ   തനിയെ   കിടന്നു   ചുററുന്നു. മറുഭാത്തുകൂടി   ആക്ബ൪   പ്രവേ

ശിക്കുന്നു .]

 ആക്ബ൪ - ഹേ  സുന്ദരീ! നിങ്ങളെന്താണു    അനേ ഷിക്കുന്നത് ?
 ജോശി - എനിക്കു   വഴിതെററി . ചക്രവ൪ത്തി  തിരുമനസ്സു   കൊണ്ടു     എനിക്കു   വഴി    കാണിച്ചു    തന്നാൽ -
ആക്ബ൪- ഞാ൯   ചക്രവ൪ത്തിയാണെന്നു    നിങ്ങളെങ്ങനെ   മനസ്സിലാക്കി ?
 ജോശി - ചക്രവ൪ത്തിയല്ലാതെ    ഇതരപുരുഷന്മാരാരും   ഇവിടെ    വരികയില്ലെന്നു   ഞാ൯   കേട്ടിട്ടുണ്ടു്. 
ആക്ബ൪ - വളരെ  ശരിയാണ് . സുന്ദരി ! നിങ്ങളാരാണെന്നു   ഞാ൯   ചോദിക്കട്ടേ ?
ജോശി - ഡ൪ബാ൪  കവിയായ  പൃത്ഥിരാജ൯റെറ  പത്നിയാണ് .  മേവാഡുവംശജയാണു്.  ജോശീഭായി   എന്നാണു   പേരു് .

ആക്ബ൪ - നന്നായി! നിങ്ങൾ ഈ ഉത്സവത്തിനു വരുന്നുതു് ആദൃത്തെത്തവണയാണോ ?

ജോശി - അതേ  തിരുമനസ്സുകൊണ്ടു്; ഇനിക്കിവിടത്തെ  വഴികൾ  ലേശം  പരിചയമില്ല .അവിടന്നു  ദയവുചെയ്തു   എനിക്ക്  മാ൪ഗ്ഗം   പറഞ്ഞുതരുമെങ്കിൽ - 

ആക്ബ൪- ഇങ്ങോട്ടുവരുവാനുള്ള വഴി വളരെ എളുപ്പ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kshathra_prabhavam_1928.pdf/180&oldid=162694" എന്ന താളിൽനിന്ന് ശേഖരിച്ചത്