താൾ:Kshathra prabhavam 1928.pdf/178

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

രേവ-ഈ സ്ത്രീ ചക്രവർത്തിനി തന്നെയാണു സംശയമില്ല.ചക്രവർത്തിയെ ഒരിടത്തും കാൺമാനിലല്ലോ.(മറ്റൊരു തരുണി പ്രവേശിക്കുന്നു.) തരുണി-ഈ പൂമാലകൾ വില്പാനുള്ളതാണോ? രേവ-അതെ തരുണി-ഇങ്ങോട്ടു തരൂ;നോക്കട്ടെ.(ഒരു മാലയെടുത്തുനോക്കിയ ശേഷം മറ്റൊന്നെടത്തു്) തരുണിഇതെന്തു പുഷ്പമാണ്.? രേവ-കടമ്പിൻ പൂവ്വാണ് തരുണി-ഇതാ വിലയെടുത്തു കൊള്ളു.(ചില നാണയങ്ങൾ കൊടുത്തു മാലയും കൊണ്ടു പോകുന്നു) രേവ-ഇതു് എന്തൊരു മഹത്തരമായ ഉത്സവമാണ്!ഇവിടെ കിട്ടാത്ത വസ്തുക്കളില്ല.കാശ്മീരത്തെ സാൽവകൾ,ജയപുരത്തെ പിച്ചളപ്പാത്രങ്ങൾ,ചീനത്തെ മൺപാവകൾ, തുക്കിസ്ഥാനത്തെപരവധാനികൾ,സിംഹളത്തിലെ ശംഖുകൾ ഇത്യാതി സർവ്വ വസ്തുക്കളും ഇവിടെ കിട്ടും. ഞാൻ ഇതുവരെ ഇത്ര കേമമായ ഉത്സവം കണ്ടിട്ടില്ല.(കണ്ഠത്തിൽ മാലയും ചാർത്തി കൊണ്ടു് ആകബർ പ്രവേശിക്കുന്നു) ആകബർ-ഈ മാലകെട്ടിയതാരാണ്? രേവ-തിരുമനസ്സു്! ഞാനാണ്. ആകബർ-നിങ്ങൾ മഹാരാജ മാനസിംഹന്റെ സോദരിയണോ? രേവ-അതേ.....

ആകബർ-(സ്വഗതം)സലീം ഭ്രാന്തുപിടിച്ചോടിനടക്കാനുള്ള കാരണം മനസ്സിലായി.ഇവൾ ഇത്ര വലിയ സാമ്രാജ്യത്തിലെ യുവരാജാവിന്റെ പത്നിയായിരിക്കത്തക്ക യോഗ്യതയുള്ളവളാണു,സംശയമില്ല.(രേവ)


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kshathra_prabhavam_1928.pdf/178&oldid=162692" എന്ന താളിൽനിന്ന് ശേഖരിച്ചത്