ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
ശക്ത- എന്നാൽ പൊക്കോളൂ.-(ദു൪ഗ്ഗാദ്ധയ്ക്ഷ൯പോകുന്നു)- ശക്ത-സലീം! ആക്ബ൪! മുഗൾസാമ്രാജ്യം! നിങ്ങളുടെ അഭിമാനങ്ങളെല്ലാം ഒരേസമയത്തുതന്നെ ഞാ൯ നശിപ്പിച്ചുകളഞ്ഞേക്കാം.[പോകുന്നു.]- സ്ഥാനം-ന്ൌരോജ് ഉത്സവം.
സമയം-സന്ധയ .(പുരോഭാഗത്തു മാലകളുംവച്ചുകൊണ്ടു രേഖ നില്ക്കുന്നു. അവൾ ഇടംകൈത്തണ്ടു മേശമേൽവച്ചു കൈപ്പടംകൊണ്ടു കണ്ഠവും താങ്ങി, അങ്ങുമിങ്ങും ലാത്തിക്കൊണ്ടിരിക്കുന്ന സ്ത്രീകളെ നോക്കിക്കാണുന്നു തത്സമയം അതിമനോഹരമായ വസ്ത്രം ധരിച്ചുകൊണ്ടു്
ഒരു സ്ത്രീരത്നം അവിടേക്കു ചെല്ലുന്നു.)
സ്ത്രീ- നിങ്ങളെന്താണു നില്ക്കുന്നത്? രേഖ- പൂമാല. സ്ത്രീ-ഇങ്ങോട്ടു തരൂ, നോക്കട്ടെ, ഈ പുഷ്പത്തി൯്െ പേരെന്താണ്? രേഖ- പാരിജാതം. സ്ത്രീ- പേരു വിശേഷംതന്നെ, പക്ഷേ മാല നന്ന ചെറിയതാണു്. വിലയെന്തു്? രേഖ- അഞ്ചു മോഹ൪.
സ്ത്രീ- ഇതാ അഞ്ചു മോഹ൪. മാല ഇങ്ങോട്ടു തരൂ. ഞാ൯ ഈ മാല ചക്രവ൪ത്തിയുടെ കണ്ഠത്തിൽ ചാ൪ത്തും. (മാലകൊണ്ടു പോകുന്നു.)

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.