താൾ:Kshathra prabhavam 1928.pdf/173

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മേഹർ-പറയാം ഈര-എനിക്കു മനസ്സിലായി;ഇവർ മേഹരാണ് പ്രതാപ-നീ ഈ സ്തീയെ അറിയുമോ? ഈര-അച്ഛാ,ഞാൻ ഇവരെ അറിയും ഇവർ ആകബറുടെ പുത്രി മേഹറുന്നീസയാണു. പ്രതാപ-എവിടെ വെച്ചാണു പരിചയം? ഈര-ഹൽദിഘാട്ടി യുദ്ധാങ്കണത്തിൽ വെച്ചു്. പ്രതാപ-(വിസ്മയത്തോടെ എഴുന്നീറ്റു)മേഹറുന്നീസേ; നിങ്ങളെന്റെ ശത്രുപുത്രിയായാലും ഇപ്പോൾ എന്റെ ആശ്യത്തിലാണല്ലോ വന്നിരിക്കന്നതു്. ഇപ്പോൾ എന്റെ അവസ്ഥ ഒരുത്തർക്കും ആശ്രയപ്രദമല്ലാ;ഞാൻ സ്വയമേവ നിരാശ്രയനാണ്. ​എന്നാലും ഞാൻ നിങ്ങളെ ഇവിടെ താമസിപ്പിച്ചു കൊള്ളാം,ഒരിക്കലും തൃജിക്കുകയില്ല. വരൂ,അകത്തേക്കുപോകാം. കുട്ടികളുടെ അമ്മയുടെ അരികിലേക്കു പോകുക

                                                                                    (എല്ലാവരും ഗുഹയിലേക്കു പോകുന്നു)
                                     
                                                                                                നാലാമങ്കം


                                                                                                  രംഗം 1  

                                                                                സ്ഥാനം-ഫിൻ സഹാരദുർഗ്ഗം 
                                                                                             സമയം-ഉച്ച
         
  (ശക്തസിംഹൻ   തനിയെ  തോട്ടത്തിൽ   ലാത്തുന്നു)

വശക്ത-സലീം, ഞാൻ എത്ര ദിവസമായി ഈ ദുർഗ്ഗത്തിൽ സ്വസ്തനായി ഇരിക്കുന്നു;പക്ഷേ ആ ചവിട്ടിന്റെ പ്രതിക്രിയയുടെ കാർയ്യം ഞാൻ വിസ്മരിച്ചുപോയെന്നു താൻ വിചാരിക്കേണ്ട. ആഗ്രയിൽ നിന്നു പോരും വഴിക്കു ഞാൻ അനേകം രജപുത്രസൈന്യങ്ങളെ ശേഖ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kshathra_prabhavam_1928.pdf/173&oldid=162687" എന്ന താളിൽനിന്ന് ശേഖരിച്ചത്