മേഹർ ഞാൻ മറ്റൊരു ഉദ്ദേശത്തോട് കൂടെയാണ് ഇങ്ങോട്ട് വന്നത് പക്ഷേ ഇപ്പോ ഇവിടെ തന്നെ താമസിച്ച് അങ്ങയുടെ കുടുംബത്തെ പരിചരിക്കേണമെന്നാണ് എന്റെ താൽപര്യം പ്രതാപ ഇനിയും നിങ്ങളാരാണെന്ന് പറഞ്ഞില്ലല്ലോ മേഹർ സ്ത്രീകളുടെ പേരറിഞ്ഞിട്ടെന്താണ് അവിടേക്കാവശ്യം ? പ്രതാപ അച്ഛന്റെ പേരു പറഞ്ഞാൽ മതി മേഹർ എന്റെ പിതാവ് അങ്ങയുടെ പരമശത്രുവാണെങ്കിലും ഞാനിപ്പോൾ അങ്ങയുടെ ആശ്രമത്തിൽ വന്നിരിക്കുന്നുവല്ലോ എന്റെ അച്ഛന്റെ പേരുകേട്ടാൽ കൂടി എന്നെ പരിത്യജിക്കുകയില്ലന്നു സത്യം ചെയ്യുന്നതുവരെ ഞാൻ എന്റെ പേരു പറകയില്ല പ്രതാപ ഞാൻ ക്ഷത്രിയനാണ് ആശ്രിതപരിത്യാഗം ക്ഷത്രിയധർമ്മമല്ലന്നു നിങ്ങൾ ധരിച്ചുകോള്ളു മേഹർ എന്റെ അചഛൻ പ്രതാപ പറയൂ പറയൂ മേഹ൪ എന്റെ അചഛൻ അങ്ങയുടെ പരമ ശത്രുവായ അക്ബർ ചക്രവർത്തിയാണ് (പ്രതാപസിംഹൻ നിശ്ചേഷ്ടനായി സ്വൽപനേരം തീവ്രദൃഷ്ടിയോടെ മേഹരുടെ നേരെ നോൽക്കുന്നു) പ്രതാപ നിങ്ങൾ എന്നെ വഞ്ചിക്കൂകയല്ലല്ലൊ മേഹർ റാണാതിരുമനസ്സേ ഞാൻ എന്റെ ആയുഷ്കാലത്തിനിടയ്ക്ക് ഒരുവനെയും ചതിക്കുന്നതിനുദ്യമിച്ചിട്ടില്ല പ്രതാപ അക്ബറുടെപുത്രി എന്റെ സമീപത്തുവരുവാനെന്താണു കാരണം മേഹർ ഞാൻ ചാടിപ്പോന്നതാണ്
പ്രതാപ എന്തിനുവേണ്ടി
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.