മേഹർ-അങ്ങുന്നു തന്നെയാണോ പ്രതാപസിംഹൻ? ഈ കുടിലാണോ അങ്ങയുടെ വാസസ്ഥലം?ഈ ഫലമൂലങ്ങൾ തന്നെയാണോ അങ്ങയുടെ ആഹാരം?ഇപ്പുല്ലുമെത്തയിലാണോ അങ്ങുന്ന് ശയിക്കുന്നത്? പ്രതാപ-അതെ ഞാൻ തന്നെയാണ് പ്രതാപസിംഹ.സത്യം പറയൂ താനാരാണ്? മേഹർ-സത്യം പറയുന്നതിനെനിക്ക് ഭയമാകുന്നു.വാസ്തവം പറയുന്നപക്ശം അങ്ങുന്ന് എന്നെ ഉപേക്ശിക്കരുത്. പ്രതാപ-ഞാൻ തന്നെ ഉപേക്ശിക്കുകയില്ല. മേഹർ-അങ്ങ് രാജപുത്രവംശപ്രതിപയാണ്.അങ്ങ് മനുശ്യവംശശിഖാമണിയാണ്.അവിടത്തെപ്പറ്റി പലതും കേട്ടിട്ടുളളതിൽ ചിലതു മാത്രമേ ഞാൻ വിശ്വസിച്ചിരുന്നുളളൂ.പക്ശേ ഇന്നു ഞാൻ കണ്ട കാഴ്ച സങ്കല്പശക്തിയെക്കൂടി അതിശയിപ്പിക്കുന്ന മഹിമാമയമാണ്.അങ്ങുന്നു സാമ്രാട്ടായ ആക്ബറിന്റെ അധീനതയെ സ്വീകരിക്കുന്നപക്ഷം അദ്ദേഹം അങ്ങയെ തന്റെ ദക്ഷിണാസനത്തിലിരുതിതി ബഹുമാനിക്കുമായിരുന്നുവെങ്കിലും സ്വാതന്ത്ര്യത്തിനുവേണ്ടി അവിടുന്നു ബുദ്ധിമുട്ടുകളെല്ലാം സഹിച്ചു കൊണ്ടിരിക്കുകയാണെന്നാണു കേട്ടിട്ടുളളത്.അങ്ങയുടെ അവസ്ഥയെ പ്രത്യക്ഷമായി കണ്ടറിയേണമെന്ന് വിചാരിച്ചാണ് ഞാൻ ഇങ്ങോട്ടു വന്നത്.റാണാ തിരുമനസ്സേ?,ഞാൻ ദൂതനും മറ്റുമല്ല.(ഭക്തി,ആശ്ചയം,ആനന്ദംഎന്നിവകവികാരങ്ങളെ കൊണ്ട് മേഹറിന്റെ സ്വരം കണ്ഠത്തിൽ തന്നെ സ്തംഭിക്കുന്നു) പ്രതാപ-പിന്നെ ആരാണ്? മേഹർ-ഞാനൊരബലയാണ്.
പ്രതാപ-സ്ത്രീയായിട്ട് ഈ വേശത്തിൽ!ഇവിടെ വരികയോ?
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.