താൾ:Kshathra prabhavam 1928.pdf/170

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

രിക്കുകയുളളൂ.പരസ്പരസ്നേഹവും സമഭാവനയും വദ്ധിപ്പിക്കുകയും അന്യന്റെ ദു:ഖത്തെ ദൂരീകരിക്കുന്നതിനു തന്നാൽ കഴിയുന്ന പ്രകാരം യത്നിക്കുകയുമല്ലേ മനുശ്യജീവിതത്തിന്റെ പരമോദ്ദേശ്യം?അല്ലാതെ ജീവിതം ക്ളേശാവഹമാക്കിതീ൪ക്കുകയാണോ വേണ്ടത്? പ്രതാപ-മകളേ!അന്യോന്യസൗഹൃദത്തോടെ ജീവിതം നയിക്കുന്നതിന് സാധിക്കുന്നപക്ഷംഈ ലോകം തന്നെയല്ലേ സ്വ൪ഗം? ഈര-അചഛാ!സ്വ൪ഗം എവിടെയാണ്? ഈ ഭൂമിതന്നെ സ്വ൪ഗംമായിത്തീരുമെന്നാണ് എന്റെ വിശ്വാസം.ഈ ലോകം എന്നാണ് പരോപകാരം,പ്രീതി,ഭക്തി എന്നിവകളുടെ വിളനിലമായിത്തീരുന്നുത്,എന്നാണ് മനുഷ്യ൪ സ്വാ൪ത്ഥപ്രതിപത്തിയെ ഉപേക്ഷിച്ചു പരോപകാരത്തിൽ ദൃഷ്ടിവെയ്ക്കുന്നത്,അന്ന് ഈ പൃത്ഥപിതന്നെയാണ് സ്വ൪ഗം. പ്രതാപ-എന്റെ കുട്ടി!അതിനൊക്കെ എത്ര കാലം കഴിയണം? ഈര-അചഛാ!നമ്മൾ അക്കാലത്തോടടുത്തു ജനിച്ചിട്ടില്ലെങ്കെലും ഈ രക്തപ്രവാഹത്തിൽ നിന്ന് ഒഴിഞ്ഞുപോകുന്നതിന് ഒരു നിവൃത്തിയുമില്ലേ? [ബാലകന്റെ വേശധാരിയായ മേഹറുന്നിസയെയും അമരസിംഹൻ പ്രവേശിക്കുന്നു] പ്രതാപ-അമരസിംഹനോ?-തന്റെ കൂടെ ആരാണ്? അമര-ഇയാൾ മാനസിംഹന്റെ ദൂതനാണെന്നാണ് പറയുന്നത്;പക്ഷേ ഞാനത്ര വിശ്വസിക്കുന്നില്ല. [മേഹർ പ്രതാപസിംഹന്റെ നേരെ തുറിച്ചുനോക്കുന്നു]

പ്രതാപ-താൻ മാനസിംഹന്റെ ദൂതനാണോ?


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kshathra_prabhavam_1928.pdf/170&oldid=162684" എന്ന താളിൽനിന്ന് ശേഖരിച്ചത്