മാഹു-ഖരീദഖാന്റെ സൈന്യങ്ങളെല്ലാം റായാഡിലേക്ക് പോയിരിക്കുകയാണ്.ഇവിടെ ആയിരം സൈന്യങ്ങളേ ഉളളൂ പ്രതാപ-ഖരീദഖാൻ! അയാളെവിടെ? മാഹു-ഇവിടെത്തന്നെ.ഇന്ന് അയാളുടെ ജന്മനക്ഷത്രമാകൊണ്ട് അവിടെ വലിയ വിരുന്നും മറ്റുമുണ്ടായിരിക്കും.ഇപ്പോൾതന്നെ അയാളെ വളയുന്നുതായാൽ നിഷ്ഫലമാകയില്ല. പ്രതാപ-പക്ഷേ എന്റെകൂടെ നൂറു ഭടൻമാ൪ മാത്രമേ ഉളളൂ മാഹു-എന്റെ അടുക്കൽ അനവധി ഭീലന്മാരുണ്ട്.അവരെല്ലാം തിരുമനസ്സിലേക്ക് വേണ്ടി പ്രാണൻകളയാൻ തയ്യാറാണ്! പ്രതാപ-എന്നാൽ വേഗം പോയി സൈന്യങ്ങളേ ക്രമപ്പെടുത്തീട്ടു വരൂ.ഇന്നു രാത്രി മുഗുളന്മാരുടെ കൂടാരത്തെ വളയണം.പോകൂ,വേഗം പോയിട്ടു വരൂ. മാഹു-കൽപന പോലെ.(ഈരയോടു)അനുജത്തി,നിങ്ങൾ ദേഹം നല്ലവണ്ണം സൂക്ഷിക്കണം.അല്ലാത്തപക്ഷം എത്ര കാലത്തോളം ജീവിച്ചിരിക്കുവാൻ സാധിക്കുമെന്നറിഞ്ഞു കൂടാ.(പോകുന്നു) പ്രതാപ-ഈ ഭീൽസൈന്യാധിപനു തുല്യനായ ഒരു മിത്രം ഈലോകത്തിൽ ദു൪ല്ലഭമാണ്.ഈ ആപൽകാലത്തു അദ്ദേഹത്തെപ്പോലെ ഒരു മിത്രത്തെ ലഭിച്ചതു മഹാഭാഗ്യമായിപ്പോയി. ഈര-അചഛാ? പ്രതാപ-എന്താണു മകളെ!
ഈര-ഈ യുദ്ധംകൊണ്ടുളള പ്രയോജനമെന്താണ്?ഈ ലോകത്തു നമ്മൾ അല്പദിവസങ്ങൾ മാത്രമേ ജീവിച്ചി
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.