ശുശ്രൂശ ചെയ്യുന്ന സമയത്ത് ഈ ധൂളിമെത്തുകയുംകൂടി പുഷ്പശയ്യയേക്കാൾ സുഖകരമാണ്.- (ഭീൽ സൈന്യാധിപനായ മാഹുകൻ പ്രവേശിച്ചു അഭിവാദ്യം ചെയ്യുന്നു) പ്രതാപ-ആര്?മാഹുവോ? മാഹു-അതേ തിരുമനസ്സുകൊണ്ട്,ഞാൻ തന്നെയണ്.അങ്ങയുടെ ശോചനീയാവസ്ഥ കേട്ടിട്ടു ഞാൻ കാണ്മാൻ വന്നതാണ്. പ്രതാപ-വളരെ നന്നായി. ഈര-മാഹു,സൌഖ്യം തന്നെയല്ലേ? മാഹു-അനുജത്തിയോ? നിങ്ങൾ നന്ന ചടച്ചിരിക്കുന്നുവല്ലോ? പ്രതാപ-ഇവൾ ആയുഷ്മമതിയായിരിക്കുന്നതുതന്നെ ആശ്ചര്യമാണ്.ഒന്നാമതു ശരീരത്തിനു സുഖമില്ലായ്മ.രണ്ടാമതു ഭൃത്യവർഗ്ഗവും സമീപത്തില്ല.വസിക്കുന്നതിനു നിയതസ്ഥാനമോസമയത്തിനു ഭോജനമോ ഇല്ല.പക
ൽ മുഴുവനും കഷ്ടപ്പെട്ടിട്ട് ഇപ്പോൾ മാത്രമേ ഇവൾ അല്പം ആഹാരം കഴിച്ചിട്ടുള്ളൂ.
മാഹു-ഇപ്രകാരം എത്ര ദിവസം കഴിച്ചുകൂട്ടുവാൻ സാധിക്കും? പ്രതാപ-അനുജാ എന്താണു വേണ്ടത്.ബിറുരിലെ കാട്ടിൽ ഭോജനത്തിനു ഏർപ്പാടു ചെയ്തിരുന്നു.തത്സമയം അയ്യായിരം മുഗുളൻമാർ വന്നു വളഞ്ഞു. ഞാൻ എന്റെ ഇരുന്നൂറു കൂട്ടുകാരുമൊരുമിച്ചു പർവ്വതമാർഗങ്ങ
ളിൽ കൂടെ പത്തുകാതം വഴി നടന്നിട്ടാണ് ഇവിടെ എത്തിയത്.ഇവരെ ഡോലിയിലും കൊണ്ടുപോന്നു! (മാഹു നിരാശയെ പ്രകടിപ്പിച്ചുകൊണ്ട് )
മാഹു--തിരുമനസ്സുകൊണ്ട് ഒരു വർത്തമാനം കേട്ടുവോ?
പ്രതാപ--എന്താണു്?
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.