താൾ:Kshathra prabhavam 1928.pdf/167

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മൂന്നാമങ്കം

   സാവധാനത്തിൽ ഈര പ്രവേശിക്കുന്നു പ്രതാപ ഈരേ !  നിന്റെ ഭക്ഷണം കഴിഞ്ഞുവോ? ഈര ഉവ്വ് അച്ഛാ,ഇതേതൊരു സ്ഥാനമാണ് ? പ്രതാപ ഉദയപുരം വനം ഈര വളരെ മനോഹരമായ പ്രദേശം എന്തൊരു ശാന്തത എത്ര സുന്ദരം (ഭോജന സാമഗ്രികളുമെടുത്തു കൊണ്ട് ലക്ഷ്മി പ്രവേശിക്കുന്നു ) പ്രതാപ  കുട്ടികൾക്കു ഭക്ഷണം കൊടുത്തുവോ? ലക്ഷ്മി  ഉവ്വ് . ഞാൻ അവിടത്തേക്കു ഭക്ഷണം കൊണ്ടുവന്നിരികുകുന്നു. പ്രതാപ ഞാനെന്താണു ഭക്ഷിക്കേണ്ടത് ? എനിക്കു ലേശം വിശപ്പില്ല  ലക്ഷ്മി ഇന്നത്തെ ദിവസത്തിൽ ജലപാനം കൂടി ചെയ്തിട്ടില്ല

എന്നിട്ടും വിശപ്പില്ലെന്നോ ഈര അച്ഛാ അല്പം വല്ലതുമ ഭക്ഷിക്കൂ പ്രതാപാ ആട്ടെ, അവിടെ വയ്കൂ ലക്ഷ്മി പ്രതാപ സിംഹന്റെ മുമ്പിൽ ഭോജനഭാജനം വച്ചിട്ടൂ ഞാൻ പോയി കുട്ടികളെ ഉറക്കിയിട്ടു വരാം. (ലക്ഷി പോകുന്നു പ്രതാപസിംഹൻ ഫലമൂലങ്ങൾ ഭക്ഷിച്ചു കൈകുഴുകുന്നു )

പ്രതാപ രജപുത്രന്മാർക്ക് വിഹിതമായ ജീവനം ഇതുതന്നെയാണ് . പകൽ മുഴുവനും ഉപവസിച്ചതിനു ശേഷം അത്താഴത്തിനു ഫലമൂലങ്ങൾ .പ്രഭാതം മുതൽക്കു അസ്കമനം വരെ അത്യുദ്ധാനം ചെയ്തിട്ടു രാത്രി വെറും നിലത്തു ശയിക്കുക ! ഇതാണ് രജപുത്രന്മാർക്കു അനുരൂപമായ ജീവിതം. ദേശസേവനത്തിനുവേണ്ടി കഷ്ടപ്പെടുന്ന സമയത്തു ലഭിക്കുന്ന ഈ ഫലമൂലങ്ങൾ അമൃതിനേക്കാൾ സ്വാദുള്ളവയാണ് മാതൃ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kshathra_prabhavam_1928.pdf/167&oldid=162681" എന്ന താളിൽനിന്ന് ശേഖരിച്ചത്