വിചാരിച്ചിരുന്നു പക്ഷേ എന്റെ ആഗ്രഹം നിഷ്ഫലമായി പ്രതാപസിംഹാ അങ്ങയുടെ ഈ അഭിമാനം കളഞ്ഞിട്ടില്ലന്നുവരുകിൽ ഞാൻ പുരുഷനല്ല ഐഹിക ഞാൻ എന്റെ വംശത്തിന്റെ ഗൗരവം നഷ്ട സ്വം ഉപേക്ഷിട്ടും കുലമഹിമയെ രക്ഷിച്ചുപോരുന്നു എന്റെ ആയുഷ്കാലത്തിനിടക്കു തന്റെ ഉന്നമിതമായിരിക്കുന്ന ഉത്തമാംഗത്തെ നമിപ്പിച്ചു് എന്നോടു സമനാക്കിത്തീർത്തേക്കാം കാടുതോറും ആട്ടിപ്പായിച്ചു് ആകാശമല്ലാതെ മറ്റൊരു തണലും തനിക്കില്ലാതാക്കിയേക്കാം
(ശാസ്ത്രധാരിയായ സലീം പ്രവേശിക്കുന്നു)
മാനസിം (ആശ്ചര്യത്തോടെ) യുവരാജാവു തിരുമനസ്സു് സ്വാഗതം അങ്ങു് എന്തിനായിട്ടാണു് ഇത്രബുദ്ധിമുട്ടി ഇങ്ങോട്ടുവന്നതു് സലീം ഞാൻ അങ്ങയോടു പ്രതിക്രിയ ചെയ്യുന്നതിനാണു വന്നിരിക്കുന്നതു് മാനസിം പ്രതിക്രിയയോ?
സലീം അതേ പ്രതിക്രിയതന്നെ
മാനസിം എന്തിന്റെ പ്രതിക്രിയ?
സലീം നിങ്ങളുടെ ഗർവ്വിന്റെ പ്രതിക്രിയ മഹമൂദു് (മഹമൂദ് പ്രവേശിക്കുന്നു) സലീം (മഹമൂദിന്റെ ഹസ്തത്തിൽ നിന്നു് ആയുധമെടുത്തു മാനസിംഹനു കൊടുക്കുന്നു)ഇതിൽനിന്നു ഇഷ്ടമുള്ളവാളു തിരിഞ്ഞെടുക്കാം
മാനസിം തിരുമനസ്സേ അങ്ങക്കു തലക്കു സ്ഥിരതയില്ലെന്നുണ്ടോ? ഞാൻ സൈനാധിപനായിരിക്കുന്ന രാജ്യത്തെ യുവരാജാവാണു് അങ്ങുന്നു് എനിക്കങ്ങയോടു യുദ്ധം ചെയ്യാൻ പാടുണ്ടോ?
സലീം നിങ്ങൾക്കു യുദ്ധം ചെയ്യാതെനിവൃത്തിയില്ല നി

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.