താൾ:Kshathra prabhavam 1928.pdf/163

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സരിക്കുന്നതു നിങ്ങസളുടെ കടമയാണ് മതി ഇനിയൊന്നും പറയേണ്ട(അക്ബർ കുപിതനായി പോകുന്നു) മേഹർ (ദാർഢ്യത്തോടെ) എന്റെ കർത്തവ്വ്യമെന്താണെന്നു് എനിക്കു് നല്ലപോലെ അറിയാം ആരെങ്കിലും എന്റെ അമ്മയെ നിന്ദിക്കുകയോ അവരെ അടിമക്കു തുല്യം ഒരു ഭോഗസസാധനമായി വിചാരിക്കുകയോ ചെയ്യുന്നുണ്ടങ്കിൽ അവരോരുമിച്ചു ഞാൻ ഇനിതാമസിക്കുകയില്ല അയാൾ ഹിന്ദുസ്ഥാൻ ചക്രവർത്തിയോ തുർക്കിസ്സുൽത്താനോ ആരായാലും വേണ്ടില്ലാ വിശാലമായ ഭൂമിയിൽ പർവ്വതങ്ങളും കാടുകളും മറ്റും ധാരാളമുണ്ടല്ലോ ഞാൻ വാനപ്രസ്രഥാശ്രമം സ്വീകരിച്ചുകൊള്ളാം ഇന്നു മുതൽ ഞാൻ രാജകുമാരിയല്ല ഒരു സാധാറണ യുവതി ഇപ്രകാരമുളള രാജപദവിയനുഭവിക്കുന്നതിനേക്കാൾ നല്ലത് ഭിക്ഷതെണ്ടുകയാണ് (പോകുന്നു)

                     രംഗം 6

സ്ഥാനം മാനസിംഹന്റെ ആഗ്രയിലുള്ള മാളിക

         സമയം സന്ധ്യ

(മാനസിംഹൻ തൻറെ മുറിയിൽ തനിയെ ലാത്തുന്നു)

മാനസിം രേവയുടെ വിവാഹാർത്ഥം പിതാവു് അവളെ എന്റെ സമീപത്തേക്കയച്ചിരിക്കുന്നു ഈ മുഗൾവംശത്തിലേക്കുതന്നെ അവളെ വേളികഴിച്ചു കൊടുക്കേണ്ടിവരുമെന്നാണു തോന്നുന്നതു് കഷ്ടം ഈയുള്ള ആളുകളുടെ അവസ്ഥ എത്ര ശോചനീയമായിതീർന്നിരിക്കുന്നു മേവാഡിലെ പവിത്രവംശത്തോടു സംബന്ധിക്കുന്നപക്ഷം നമ്മുടെ ഈ കളങ്കം കഴുകിക്കളയാമെന്നു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kshathra_prabhavam_1928.pdf/163&oldid=162677" എന്ന താളിൽനിന്ന് ശേഖരിച്ചത്