Jump to content

താൾ:Kshathra prabhavam 1928.pdf/161

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

യെത്തന്നെയാണു പുകഴ്ത്തുന്നത്. പരബ്രഹ്മം, ഖുദാ, ജിഹോവാ, എന്നിങ്ങനെ വിവിധനാമധേയങ്ങളുടെ ആരോപം ഹേതുവായി ഭിന്നമാണെന്നു ഭ്രമിച്ച് ആസച്ചിദാനന്ദത്തിന്റെ വാസ്തവത്തെക്കുറിച്ചു ലോകം കലഹിക്കുന്നു. ജനങ്ങൾ പരസ്പരം നിന്ദിക്കുകയും ഉപദ്രവിക്കുകയുംകൂടി ചെയ്യുന്നുണ്ടു്. ജീവികളെല്ലാം ഒരേ ചൈതന്യാംശങ്ങളാകുന്നതുകൊണ്ടു സഹോദന്മാരാണു്. വിവിധ ദേശങ്ങളിൽ ജനിക്കുന്നതുകൊണ്ടാണു തമ്മിൽവ്യത്യസ്തന്മാരായിരിക്കുന്നതു്. ശക്തസിംഹനും ദൗളത്തുന്നീസയും മനുഷ്യർതന്നെയാണു്. ഞാനൊരു വ്യത്യാസവും കാണുന്നില്ല. ആക്ബർ-ദൗളത്തു മുസൽമാനാണു്; ശക്തസിംഹൻ കാപ്പിരിയാണു്. ദൗളത്തു ഹിന്ദുസ്ഥാൻചക്രവർത്തിയുടെ മരുമകളാണ്, ശക്തസിംഹൻ തെണ്ടിനടക്കുന്ന ഇരപ്പാളിയാണു്. ഇത്ര വ്യത്യാസമുണ്ടു. മേഹർ-ശക്തസിംഹൻ മേവാഡിലെ റാണയായിരുന്ന ഉദയസിംഹന്റെ പുത്രനാണു്! ഇന്നു് അദ്ദേഹം രാജ്യഭ്രഷ്ടനും, അങ്ങുന്നു ഹിന്ദുസ്ഥാനചക്രവർത്തിയുമാണു്. ഈ ഐശ്വര്യം അനാശ്വരമാണോ? ഇപ്പോഴത്തെ ചക്രവർത്തിയും പിതാവും ഒരുകാലത്തു ശക്തസിംഹനു തുല്യം നിരാശ്രയന്മാരായി അലഞ്ഞുനടന്നിരുന്നില്ലേ? ആക്ബർ-ശക്തസിംഹൻ മുസൽമാനായിരുന്നെങ്കിൽ തരക്കേടില്ലാ; പക്ഷേ അയാൾ നീചനായ കാടനാണല്ലോ. മേഹർ-അച്ഛാ, അങ്ങുന്നു മിണ്ടാതിരിക്കൂ. കൂടക്കൂടെ കാടൻ,കാടൻ' എന്നിങ്ങനെ പല്ലവി പാടി എന്നെ അപമാനിക്കരുതു്. എന്റെ അമ്മ-മൽക്ക-യും കാടത്തിയാണെന്നു് അവിടത്തേക്കു മനസ്സിലായിട്ടില്ലേ?

ആക്ബർ-അമ്മ കാടത്തിയാണെങ്കിലും അച്ഛൻ മുസൽമാനാണല്ലോ. പുരുഷന്മാരുടെ സൌഖ്യത്തിനുവേണ്ടിയാണു സ്ത്രീകളെ സൃഷ്ടിച്ചിരിക്കുന്നതു്. എന്റെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kshathra_prabhavam_1928.pdf/161&oldid=162675" എന്ന താളിൽനിന്ന് ശേഖരിച്ചത്