ആക്ബർ-അല്ലാ ഒന്നല്ലാ.നിനക്കു പ്രായമാകാത്തതു കൊണ്ടു ദേശാചാരത്തിന്റെ ജ്ഞാനമില്ല. മേഹർ-ദേശാചാരംകൊണ്ടു മുഴുവനായില്ല; ജനങ്ങൾക്കു ഹിതകരമായ സംഗതികളെല്ലാം എനിക്കു നല്ലപോലെ അറിയാം. ആക്ബർ-ഇത്ര ചെറുപ്പത്തിൽതന്നെ മനസിലാകത്തക്കനിധം സുഗ്രാഹ്യങ്ങളാണോ ശാസ്ത്രഗ്രന്ഥങ്ങൾ? ഒരിക്കലുമല്ല. ലോകത്തിൽ അനേകം ഭിന്നമതങ്ങളും അവയിൽതന്നെ ബഹുതരം ശാഖോപശാഖകളും ഉണ്ടാക്കീട്ടുള്ളതെന്തിനാണെന്നു നിനക്കറിയാമോ? ആഴിചൂഴുന്ന ഊഴിയിൽ അസംഖ്യം വിദ്വാന്മാരും ശാസ്ത്രജ്ഞന്മാരും ഉണ്ടായിട്ടുണ്ടെങ്കിലും മതവിഷയത്തിൽ അവരെല്ലാം ഭിന്നാഭിപ്രായക്കാരാണു് മതവിഷയമായ സദസ്സുകളിൽവച്ചു ഞാൻ അസംഖ്യം പ്രസംഗങ്ങൾ കേൾക്കുകയും, പാർസി, കൃസ്ത്യാനി, മുസൽമാൻ,ഹിന്ദു തുടങ്ങിയുള്ള വിവിധമതസ്ഥന്മാരായ പണ്ഡിതന്മാരോടു വാദപ്രതിവാദങ്ങൾ നടത്തുകയും ചെയ്തിട്ടുണ്ടു്. എന്നിട്ടുകൂടി എനിക്ക് അവയുടെ പരിജ്ഞാനമുണ്ടെന്നു പറയുവാൻ ധൈർയ്യമില്ല; നിനക്കിത്ര ചെറുപ്പത്തിൽതന്നെ സകലം മനസ്സിലായല്ലൊ. ആശ്ചർയ്യം!
മേഹർ-തിരുമേനി, എനിക്കത്രവളരെ തർക്കങ്ങളൊന്നും കേൾക്കേണ്ട ആവശ്യമില്ല; നിഷ്പ്രയാസം എന്റെ മനസ്സിൽ ഉദിച്ചതാണു്. ദൈവവും ഒന്നാണു, മതവും നീതിയും ഒന്നുതന്നെയാണെന്നെനിക്കറിയാം! സ്വാർത്ഥം, ആത്മപ്രശംസ, വൈരം തുടങ്ങിയവയെ സാധിക്കുന്നതിനുവേണ്ടിയാണു ജനങ്ങൾ സർവ്വവും ഭിന്നിപ്പിച്ചിരിക്കുന്നതു്. ഈ നക്ഷത്രപരിപൂർണ്ണമായ നഭോമണ്ഡലവും, ഓളംവെട്ടുന്ന സമുദ്രവും, മരതകതുല്യമായ മൈതാനവുമെല്ലാം ഒരേ ദൈവത്തിന്റെ മഹിമ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.