താൾ:Kshathra prabhavam 1928.pdf/159

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ന്മാരാക്കിത്തീർത്തിരിക്കുന്നു! എനിക്കിതെല്ലാം മൌനമായിസ്സഹിക്കേണ്ടിവന്നു. ആരാണതു്? മേഹരുന്നീസയോ? (മേഹരുന്നീസ പ്രവേശിച്ച് അഭിവാദ്യം ചെയ്യുന്നു) മേഹർ-തിരുമനസ്സു,ഞാൻതന്നെയാണു്. ആക്ബർ-മേഹർ, നിന്റെ പേരിൽ വലിയതായ ഒരു കുറ്റം ചുമത്തിയിട്ടുണ്ടെന്നു ഞാൻ കേട്ടു. മേഹർ-അതിനെപ്പറ്റി രണ്ടുവാക്കു ബോധിപ്പിക്കേണമെന്നു വിചാരിച്ചാണു ഞാൻ വന്നിരിക്കുന്നതു്. പക്ഷേ സലീംരാജകുമാരൻ ആദ്യംതന്നെ എല്ലാം തിരുമനസ്സറിയിച്ചിട്ടുണ്ടെന്നാണു തോന്നുന്നതു്. ആക്ബർ-പറയൂ; ശക്തസിംഹനെ ആരാണു വിട്ടയച്ചത്? മേഹർ-ഞാൻ; എന്റെ കൈകൊണ്ടു്. ആക്ബർ-ദൗളത്തിനെന്തു സംഭവിച്ചു ? മേഹർ-ഞാൻ അവളെ ശക്തസിംഹനു വിവാഹംചെയ്തു കൊടുത്തു. ആക്ബർ-(ഹാസ്യമായി) ഒന്നാന്തരം! ശക്തസിംഹനു് എന്റെ മരുമകളെ കൊടുക്കുക! ഒരു കാടനൊരുമിച്ചു മുഗൾരാജകുമാരിയുടെ വിവാഹം! മേഹർ-ഇതൊരു നൂതനമായ സംഗതിയല്ലല്ലോ.അവിടുത്തെ അച്ഛനായ ഹുമയൂൺ ചക്രവർത്തിതന്നെ വഴി കാണിച്ചിട്ടുണ്ടല്ലോ. അതും പോരെങ്കിൽ അവിടുന്നു് ആവഴിക്ക് നടന്നിട്ടുമുണ്ടു്. ആക്ബർ-ഞങ്ങൾ കാടന്മാരുടെ പുത്രിമാരെ ഇങ്ങോട്ടെടുക്കുകയാണു ചെയ്തിട്ടുള്ളത്. അങ്ങോട്ട് കൊടുക്കുകയല്ല. മേഹർ-രണ്ടും സമംതന്നെ. ആക്ബർ-എങ്ങനെയാണു സമമാകുന്നതു്?

മേഹർ-രണ്ടും ഒന്നുതന്നെ. അതും വിവാഹം ഇതും വിവാഹം.


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kshathra_prabhavam_1928.pdf/159&oldid=162673" എന്ന താളിൽനിന്ന് ശേഖരിച്ചത്