താൾ:Kshathra prabhavam 1928.pdf/158

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ക്ഷത്രപ്രഭാവം കാടൻ മാനസിംഹന്റെ കല്പനയനുസരിക്കുന്നതിനു സാധിക്കുകയില്ല.എന്നെ അപമാനിച്ചതിനു് അവിടന്നു് അദ്ദേഹത്തെ ശാസിക്കാത്ത പക്ഷം ഞാൻ എന്റെ സ്വന്തം കൈകൊണ്ടു് അതിനു പ്രതിക്രിയ ചെയ്യുമെന്നു ദൈവത്തെ സാക്ഷിപ്പെടുത്തിശ്ശപഥം ചെയ്യുന്നു.ഞങ്ങളിരുവരിൽ ശ്രേഷ്ഠനാരാണെന്നു ഞാനൊന്നു പരീക്ഷിച്ചു നോക്കട്ടെ. (വാളിന്മേൽ കൈവക്കുന്നു) ആക്ബർ-നോക്കൂ, സലീം; ഞാൻ ആയുഷ്മാനായിരിക്കുന്ന കാലത്തോളം ഈ സാമ്രാജ്യത്തിന്റെ അധികാരി ഞാൻതന്നെയാണു;താനല്ല. വല്ലതും ഉപദ്രവമുണ്ടാക്കേണമെന്നായിരിക്കാം താൻ പക്ഷേ നിശ്ചയിച്ചിരിക്കുന്നതു്. തനിക്കീസ്സാമ്രാജ്യം ലഭിക്കണമെന്നു മോഹമുണ്ടെങ്കിൽ നേർവഴിക്കു നടന്നുകൊള്ളൂ; അല്ലാത്ത പക്ഷം തനിക്കും രാജ്യത്തിനും തമ്മിൽ ഒരു സംബന്ധവുമുണ്ടാകയില്ലെന്നു ഓർമവെച്ചുകൊള്ളണം. സലീം-അങ്ങനെ നിശ്ചയിക്കുന്നതിനുള്ള അധികാരം ചക്രവർത്തിയുടെ കൈവശമല്ല ഇരിക്കുന്നത് എന്നു ഞാൻ തീർച്ചപറയാം. (പോകുന്നു.)

ആക്ബർ-(അത്യാശ്ചയ്യത്തോടെ അല്പനേരം സ്തബ്ധനായിരിക്കുന്നു) മാതാപിതാക്കന്മാരുടെ ഹൃദയത്തിന്റെ അവസ്ഥയെന്താണു്? പ്രാണത്യാഗം ചെയ്തിട്ടുകൂടി ലോകം തങ്ങളുടെ സന്താനങ്ങൾക്കു ധനം സംമ്പാദിച്ചുവയ്ക്കുന്നു! എന്റെ വിരലുകളെക്കൊണ്ടു് അമർത്തിയാൽതന്നെ പൊടിഭസ്മമാക്കത്തക്ക ബലഹീനനായ പുത്രന്റെ തർക്കത്തരവും ഗർവ്വുമെല്ലാം എനിക്കു സഹിക്കേണ്ടിവന്നുവല്ലോ-ദൈവമേ! അവിടുന്നു സ്നേഹപാശംകൊണ്ടു ബന്ധിച്ചു പിതാക്കന്മാരെ എത്ര ദുർബ്ബല


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kshathra_prabhavam_1928.pdf/158&oldid=162672" എന്ന താളിൽനിന്ന് ശേഖരിച്ചത്