താൾ:Kshathra prabhavam 1928.pdf/15

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഒന്നാമങ്കം 3

ളൊരിക്കലും വിസ്മരിക്കരുത്. ഈ പ്രതിജ്ഞക്കൊരിക്കലും ഭംഗം വരാതിരിക്കുന്നതിനു സർവ്വേശ്വരി കടാക്ഷിക്കട്ടെ എല്ലാവരും- തിരുമനസ്സുകൊണ്ടു ഞങ്ങളെ പൂർണ്ണമായി വിശ്വസിച്ചാലും@ കൂട്ടിൽ പ്രാണനുള്ള കാലത്തോളം ഈ ശപഥത്തെ തിരസ്കരിക്കുന്നതിനു ഞങ്ങൾക്കിട വരാതിരിക്കട്ടെ പ്രതാപ- ഞാൻ ഈ കഠിനസത്യം, ഈ കഠിനശപഥം ചെയ്യിച്ചതെന്തൊരുആവശ്യത്തിനാണെന്നു നിങ്ങൾക്കറിയാമോ? ദേശസേവ പിള്ളർകളിയല്ലെന്നു നല്ലപോലെ ഓർമ്മവക്കണം. ഇതു മഹത്തരമായ ഒരു കൃത്യമാണ്.വളരെ കഠിനമായ ഒരു വ്രതമാണ്. ദേശസേവക്കുവേണ്ടി പ്രയത്നിക്കുന്നതു പ്രസംഗിക്കുന്നതുപോലെയോ പാട്ടുപാടുന്നപോലെയോ എളുപ്പമായിട്ടുള്ള കാര്യമല്ല. ഇതിനുവേണ്ടി കഠോരദുഃഖങ്ങളനുഭവിക്കേണ്ടിവരും, രക്തപ്രവാഹവും ചില്ലറയല്ല. പ്രാണാർപ്പണം ചെയ്യുന്നതിനുകൂടി സദാ സന്നദ്ധന്മാരായിരിക്കണം. എന്നാൽ അങ്ങനെയാകട്ടെ, നിങ്ങളിപ്പോൾതന്നെ കോമളമീരത്തേക്കുപോകണം. (പ്രഭുക്കന്മാർ കല്പനപ്രകാരം പ്രവർത്തിക്കുന്നു. പ്രതാപസിംഹൻ സന്തോഷാധിക്യത്തോടെ കാളീക്ഷേത്രത്തിന്റെ പുരോഭാഗത്തുലാത്തുന്നു. അദ്ദേഹത്തിന്റെ കുലപുരോഹിതൻ പൂർവ്വസ്ഥിതിയിൽത്തന്നെ നിൽകുന്നു. അല്പനേരം കഴിഞ്ഞപ്പോൾ പുരോഹിതൻ വിളിക്കുന്നു) പുരോഹിതൻ- മഹാരാജൻ! പ്രതാപസിംഹൻ അദ്ദേഹത്തിന്റെ നേരെ തിരിഞ്ഞുനിൽക്കുന്നു)

പുരോഹിതൻ- രാജൻ! ഇന്നു തിരുമനസ്സുകൊണ്ടു ചെയ്തവ്രതധാരണത്തെ പാലിക്കുന്നതിന് അവിടുത്തേക്കു പ്രാപ്തിയുണ്ടോ?










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kshathra_prabhavam_1928.pdf/15&oldid=213168" എന്ന താളിൽനിന്ന് ശേഖരിച്ചത്