താൾ:Kshathra prabhavam 1928.pdf/149

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ന്ദ്രനെ തന്നെയാണു കാണുന്നത് ചിലപ്പോൾ ഇരുട്ടു തന്നെയായിട്ടും കാണ്മാനില്ല എല്ലായ്പ്പോഴും അതേ വ്യക്ഷങ്ങൾ ,അതേ മ്യഗങ്ങൾ , അതേ പർവ്വതങ്ങൾ.അതേ നദികൾ.അതേ ആകാശം ഇതു കണ്ടു കണ്ടെനിക്കു മുഷിഞ്ഞു. മരണത്തിനു ശേഷം മറ്റൊരു ലോകത്തു ചെല്ലാം; പക്ഷേ അവിടെയും ഇതിന്റെ പകർപ്പു തന്നെയായിരിക്കുമോ എന്നെ നിക്കറിഞ്ഞുകൂടാ മേഹർ--അങ്ങക്ക് ആയുസ്സിൽ കൊതിയില്ലേ? ശക്ത--തീരെ ഇല്ല. ഞാൻ എന്റെ ആയുഷ്കാലത്തിനിടയിൽ ഉന്നതിയും അധോഗതിയും അനുഭവിച്ചിട്ടുണ്ട്,എങ്കിലും എനിക്കിതിനോടു ലേശം പ്രീതിയില്ല. ഒട്ടും അഭിലാഷവുമില്ല . മരണത്തിന്റെ സ്വാദറിഞ്ഞാൽ കൊള്ളാമെന്നാണ് എനിക്കിപ്പോൾ ആഗ്രഹം തോന്നുന്നത് മരണമെന്നതു നിത്യം കേട്ടുപരിയമുള്ള ഒരു സംഗതിയാണങ്കിലും,ആ വിഷയത്തിൽ എനിക്കൊട്ടും തന്നെ പരിജ്ഞാനമില്ല. ഇന്ന് അതും അറിയാറാകും മേഹർ-- അങ്ങയുടെ ബന്ധുക്കളെ ഉപേക്ഷിക്കുന്നതിനു കുടി അങ്ങക്കൊട്ടും ദു;ഖമില്ലേ?

ശക്ത-- എനിക്ക് ഈ ലോകത്തിൽ ആരേയും സ്നേഹമില്ല. ഇഷ്ട ജനങ്ങളുണ്ടായിരുന്നെങ്കിൽ എനിക്കു വ്യസനമുണ്ടാകമായിരുന്നു ഇതുവരെ ഞാൻ ആരുടേയും സ്നേഹ പാശത്തിൽ പെട്ടിട്ടില്ല, ആർക്കും ആർക്കും എന്നോടു പ്രേമം തോന്നുന്നതിന് ഇടയായിട്ടില്ല. ഞാൻ

ആരുടേയും കടക്കാരനല്ല--എല്ലാകടവും വീട്ടികഴിഞ്ഞു (സ്വാഗതം) പക്ഷേ ഒരു കടം മാത്രം ബാക്കിയുണ്ട് സലിം എന്നെ അപമാനിച്ചതിനു ഞാൻ പ്രതിക്രിയ ചെയ്തു കഴിഞ്ഞിട്ടില്ല ഇതൊന്നു മാത്രം ബാക്കികിടപ്പുണ്ട്


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kshathra_prabhavam_1928.pdf/149&oldid=162663" എന്ന താളിൽനിന്ന് ശേഖരിച്ചത്