Jump to content

താൾ:Kshathra prabhavam 1928.pdf/148

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കിടന്നുരുളും ലോകം എന്റെ ഭീഷണ സ്വരൂപത്തെ കണ്ടുകൊണ്ടു നിൽക്കും ;പക്ഷേ എനിക്കു മാത്രമേ കണ്മാനസഹ്യപയുണ്ടാകയുള്ളു ഞാൻ!-ഈ '!-- 'ഞാൻ എന്നു പറയുന്നതാരാണ്  ? എവിടെ നിന്നു വന്നു ? എവിടയ്ക്കു പോകുന്നു ?എത്ര തന്നെ ആലോചിച്ചിട്ടും എന്റെ സംശയം തീരുന്നില്ല. ഗണിതം കൊണ്ടൊരു ഫലവുമില്ല ദശനശാസ്ത്രം കൊണ്ടും ഇതിനെ വ്യക്തീകരിക്കുവാൻ സാധിക്കുകയില്ല ഞാൻ ആരാണ്? നാല്പതുവർഷങ്ങൾക്കു മുമ്പ് ഞാൻ എവിടെ ആയിരുന്നു നാളെ ഞാൻ എവിടെയായിരുന്നു! നാളെ ഞാൻ എവിടെയായിരിക്കും ! ഇന്നു തന്നെ എന്റെ പ്രശ്നങ്ങൾക്കു സമാധാനം ലഭിക്കും--ആരാണത്? (കയ്യിൽ ഒരു വിളക്കും പിടിച്ചു കൊണ്ടു മേഹരുന്നീസ പ്രവേശിക്കുന്നു) മേഹർ--ഞാനാണ് മേഹറുന്നീസ ശക്ത--രാജകുമാരി കുമാരി മേഹറുന്നീസയോ മേഹർ-അതേ. അവൾ തന്നേ ശക്ത--നിങ്ങൾ ഇത്ര പ്രയാസപ്പെട്ട് ഇങ്ങോട്ട് വന്നതെന്തിനാണ് മേഹർ--അങ്ങയുടെ പ്രാണനെ രക്ഷിക്കുന്നതിനാണു ഞാൻ വന്നിരിക്കുന്നത് ശക്ത--എന്റെ ജീവനെ രക്ഷിക്കുന്നതിനോ ?എനിക്കു ജീവിച്ചിരിപ്പാനാഗ്രഹമില്ല മേഹർ--(ആശ്ചയ്യത്തോടെ ) ഹൈ !അങ്ങക്കു ജീവനിൽ കൊതിയില്ലെന്നൊ ? അങ്ങക്ക് ഈ മനോഹരമായ ഭൂമിയെ ഉപേക്ഷിക്കുന്നതിന് ലേശം മടിയില്ലേ?

ശക്ത--ഇല്ല തീരെ ഇല്ല . എനിക്ക് ഊഴി നന്ന പഴകിപ്പോയി ദിവസേന പ്രഭിത്തിൽ ഒരേ സൂര്യൻ തന്നെയാണ് ഉദിക്കുന്നത് , രാത്രിയിലും ഒരേ ച










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kshathra_prabhavam_1928.pdf/148&oldid=162662" എന്ന താളിൽനിന്ന് ശേഖരിച്ചത്