താൾ:Kshathra prabhavam 1928.pdf/143

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മൂന്നാമങ്കം ൧൩൧

 ത്തെക്കൊണ്ടു അനുജത്തിയെ  കല്യാണവും  ചെയ്യിപ്പി
 ച്ചേക്കാം. ഞാൻ ഒരു കാർയ്യത്തിലേർപ്പെട്ടാൽ അതു പൂ
 ർണ്ണമാക്കാതെ  പിൻതിരിയുകയില്ലെന്നു  നിങ്ങൾക്കറി
 യാമല്ലൊ.    നിങ്ങളുടെ   ശക്തനെ   രക്ഷിച്ചക്കാമെന്നു
 ഞാൻ ദൈവത്തെ  സാക്ഷീകരിച്ചു  ശപഥം  ചെയ്യുന്നു.
 പോയി മുഖം കഴുകീട്ടു വരൂ.  കരഞ്ഞുകരഞ്ഞു  കണ്ണുചു
 വന്നിരിക്കുന്നു.ഛേ, പോയി മുഖം കഴുകീട്ടു വരൂ.
                       (ദൌളത്തു പോകുന്നു)

മേഹർ_(ഗൽഗദസ്വരത്തിൽ) ദൌളത്തു് ! എന്റെ

 ഈ നേരമ്പോക്കിനിടയിൽ   അഗ്നിയാണു്  ഉജ്ജ്വലി
 ക്കുന്നതു.  എന്നു   നിങ്ങളറിയുന്നില്ല.  ശക്താ!   ഞാൻ
 അങ്ങയെ   എന്റെ   അന്തരംഗത്തിൽനിന്നു്   അകറ്റു
 വാൻ എത്രത്തോളം  ശ്രമിക്കുന്നുവോ  അതിലധികം
 കരുത്തോടുകൂടി  അങ്ങവിടെത്തന്നെ  സ്ഥലംപിടിക്കു
 ന്നു. ഞാൻ അങ്ങയെ  അകറ്റുന്നതിനു   സാമാന്യത്തി
 ലധികം  പ്രയത്നിക്കുകയും അസംഖ്യം   നേരമ്പോക്കു
 കൾ പറയുകുയം ചെയ്തുനോക്കുന്നുണ്ടെങ്കിലും  ഈ അ
 ഗ്നിയെ ശമിപ്പിക്കുന്നതിന്നു സാധിക്കുന്നില്ല.  അങ്ങയു
 ടെ സൌന്ദർയ്യം  യോഗ്യത എന്നിവയെ  കണ്ടിട്ടാണു
 ഞാൻ പ്രഥമമായി  അങ്ങയാൽ ആകൃഷ്ടയായതു്.  പി
 ന്നെ അങ്ങയുടെ  ശൂരതയും  ഔദാർയ്യവും  നിമിത്തം
 ഞാനിന്നു് അങ്ങയിൽ അനുരക്തയായി  തീർന്നിരിക്കു
 ന്നു. ഈ അഗ്നി ക്രമത്തിൽ നീറിപ്പിടിക്കുകയാണു ചെ
 യ്യുന്നതു്. ഇല്ലാ, ഇല്ലാ, ഇന്ധനം  കൊടുക്കാതെ  ഞാൻ
 ഇതിനെ  കെടുത്തും.   ഈ  അനാഥയും   ശുദ്ധയുമായ
 പെൺകിയാവിനുവേണ്ടി   ഞാനെന്റെ  സൌഥ്യത്തെ
 പരിത്യജിക്കും.   ദൈവമേ!   എന്റെ   ഹൃദയകമലത്തി
 ലൊളിഞ്ഞിരിക്കുന്ന ഈ ഗൂഢവൃത്താന്തം അവൾക്കു മ
 നസ്സിലാകുന്നതിനിടയാക്കരുതേ,  അല്ലാത്തപക്ഷം അ
 വൾക്കു    ദുഃഖത്തിനിടയാകും_ദുഃസ്സഹമായ    ദുഃഖത്തി

ലകപ്പെടും.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kshathra_prabhavam_1928.pdf/143&oldid=162657" എന്ന താളിൽനിന്ന് ശേഖരിച്ചത്