താൾ:Kshathra prabhavam 1928.pdf/142

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൩൦ ക്ഷത്രപ്രഭാവം

മേഹർ _ നിങ്ങൾക്കുകഠിനമായ രോഗമാണെന്നു കാണി

  കൾ   വിശ്വസിക്കത്തക്കവണ്ണം  അനങ്ങാതെ    കിടക്ക
  ണം . ഇപ്പോൾ   പ്രാണൻ  പോകുമെന്നു് അവർക്കു തോ
  ന്നണം.  വൈദ്യന്മാരും   ഹക്കീംമാരും വന്നാലും  നിങ്ങ
  ളുടെ     രോഗത്തിനു     യാതൊരാശ്വാസവുമുണ്ടാകരുതു്.
  ഇവരെക്കൊണ്ടൊന്നും    ഇവളുടെ   ദീനം   മാറ്റുന്നതിനു
  സാധിക്കുകയില്ലെന്നും; ഇതിനെ  ദൂരീകരിക്കുന്നതിനുള്ള
  മന്ത്രം   ശക്തസിംഹനു   മാത്രമേ   അറിഞ്ഞുകൂടുവെന്നും
  ഞാൻ   സലീമിനോടു   പറയാം .  പിന്നെ ശക്തസിംഹ
  നെ   കൂട്ടിക്കൊണ്ടു    വരികയായി . അദ്ദേഹം  വന്നു   മ
  ന്ത്രംജപിച്ചു    നിങ്ങളുടെ    ദീനമെല്ലാം   സുഖമാക്കിത്ത
  രും . അദ്ദേഹം  നിങ്ങളെ   വിവാഹവും   ചെയ്യും.   നേര
  മ്പോക്കിന്റെ     ലഹളതന്നെ ,   അതിനുശേഷം  _ കളി
  അവസാനിക്കുകയും  ചെയ്യും!

ദൌളത്തു് _ ജ്യേഷ്ഠത്തീ , ഞാൻ എന്തുതന്നെ തെറ്റുചെ

  യ്താലും    എനിക്കെന്തുതന്നെ   വിഡ്ഢിത്തം    പിണഞ്ഞാ
  ലും  ഞാൻ   നിങ്ങളുടെ   അനുജത്തിതന്നെയല്ലേ ? (കര
  യുന്നു)
  മേഹർ _ ഹൈ ! കരയുകയോ ? ഹൈ   കരയരുതു് . എ
  ന്റെ   നേരെ   നോക്കൂ,  ഛേ  കരയരുതു്.  ഭയപ്പെടാനൊ
  നുമില്ല .  സമാധാനപ്പെട്ടുകൊള്ളു .  ഞാൻ   ശക്തസിംഹ
  നെ   രക്ഷിച്ചുകൊള്ളാം . എനിക്കദ്ദേഹത്തെ രക്ഷിക്കുന്ന
  തിനു    സാധിക്കുകയില്ലെങ്കിൽ    ഞാനിപ്പോൾ    നേര
  മ്പോക്കു   പറയുമോ ?  ഇതിൽ   നിങ്ങൾക്കൊരു   തെറ്റു
  മില്ല .  ഞാനാണു്   തെറ്റുകാരി .  നിങ്ങളിരുവരേയും  പ
  രിചയമാക്കിയതു   ഞാനാണു് .  നിങ്ങളുടെ   അനുരാഗാ
  ഗ്നിയെ   ആഹുതികൊണ്ടു   ഉജ്ജ്വലിപ്പിച്ചു   ഗൃഹത്തിനു
  തന്നെ നാശം   സംഭവിക്കത്തക്ക സ്ഥിതിയിലാക്കിത്തീ
  ർത്തതും  എന്റെ  ഒരുത്തിയുടെ   പണിയാണു് .   ഞാൻ

ശക്തസിംഹനെ രക്ഷിക്കുമെന്നു മാത്രമല്ലാ , അദ്ദേഹ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kshathra_prabhavam_1928.pdf/142&oldid=162656" എന്ന താളിൽനിന്ന് ശേഖരിച്ചത്