ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
മൂന്നാമങ്കം ൧൨൯
ദൌളത്തു്_ ജ്യേഷ്ഠത്തി , “ എലിക്കു പ്രാണവേദന, പൂച്ച
ക്കു വിളയാട്ടം ” എന്ന മട്ടിൽ നേരമ്പോക്കു പറഞ്ഞു നേരം കളകയാണു്.
മേഹർ_നേരമ്പോക്കു പറയുന്നതിനു് ഇതിലധികം ന
ല്ലതായ ഒരവസരം ലഭിക്കുമോ? നിങ്ങളിരുവരും ത മ്മിൽ ഒരിക്കൽ കൂടിക്കാഴ്ച നടന്നു. ഒരു ലതാഗൃഹത്തി ലോ, യമുനാതീരത്തോ, പൂർണ്ണ ചന്ദ്രികയുള്ള രാത്രിയി ലോ , ബോട്ടിലോ അല്ലാ സംദർശനമുണ്ടായിട്ടുള്ളതു്; പോർക്കളത്തിലെ മൈതാനത്തിലുള്ള ഒരു സാധാരണ കൂടാരത്തിലാണു് . അതും പോരാ , കൂടെ ഒരാളുമുണ്ടാ യിരുന്നു . ആ ആളാണ് നിങ്ങളിരുവരേയും പരിച യപ്പെടുത്തിയതു് . നാലു കണ്ണുകളുടെ സംയോഗം സംഭവിച്ചതോടുകൂടി അനുരാഗവും വന്നുവശായി . ഇ പ്പോൾ നിങ്ങൾക്കു് അദ്ദേഹത്തെ കാണാതെ ജീവി ച്ചിരിക്കുവാൻ സാധിക്കുകയില്ലെന്ന മട്ടായി. അദ്ദേഹം പരലോകഗമനം ചെയ്‌വാൻ പോകുന്നുണ്ടെന്നുള്ള വ ർത്തമാനം കേട്ട ഉടനെ വിഷംകുടിച്ചു് അദ്ദേഹത്തെ പിന്തുടരുന്നതിനു തയ്യാറായിരിക്കുന്നു ത്തിൽ നേരംമ്പോക്കു പറഞ്ഞില്ലെങ്കിൽ പ്പോഴാണു് പറയേണ്ടതു് !
ദൌളത്തു്_ ജ്യേഷ്ഠത്തി, വാസ്തവത്തിൽ യാതെരു ഉപാ
യവുമില്ലേ? ഈ കാർയ്യത്തിൽ നിങ്ങൾക്കൊന്നും ചെ യ്‌വാൻ സാധിക്കുകയില്ലെന്നുണ്ടോ? നിങ്ങൾ സലീമി ന്റെ അടുക്കൽ ചെന്നു് അദ്ദേഹത്തിനു മാപ്പുകൊടു ക്കുന്നതിനപേക്ഷിക്കുന്നപക്ഷം കാർയ്യം സാധിക്കുക യില്ലേ?
മേഹർ_ നിങ്ങൾ ഒരു കാർയ്യം ചെയ്യുന്നപക്ഷം എല്ലാം
ഗുണപ്പെടും.
ദൌളത്തു്_ ജ്യേഷ്ഠത്തി പറയുന്നതുപോലെ ഞാൻ പ്രവ
ർത്തിച്ചുകൊള്ളാം. മനുഷ്യരെക്കൊണ്ടു സാധിക്കുന്നതെ
ല്ലാം ഞാൻ ചെയ്യാം.

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.