താൾ:Kshathra prabhavam 1928.pdf/140

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൨൮ ക്ഷത്രപ്രഭാവം

ദൌളത്തു്_ _ അദ്ദേഹത്തിന്റെ പ്രാണനെ രക്ഷിക്കുന്നതി

  നു  യാതൊരുപായവുമില്ലെന്നുണ്ടോ?

മേഹർ_ _(വളരെ ഗൌരവത്തിൽ തല കുലുക്കിക്കൊണ്ടു്)

  എന്റെ   പ്രാണനെ  ത്യജിക്കുകയല്ലാതെ   മറ്റൊരു    ഉ
  പായവുമില്ല !   അതു    നിങ്ങൾതന്നെ    നിശ്ചയമായും
  ചെയ്യും .   അല്ലാതെ   മറ്റൊരു   ഉപായവും     എനിക്കു
  തോന്നുന്നില്ല നോക്കൂ, ഒരു കാർയ്യം വേണം .  നിങ്ങൾ
  ജീവനെ കളയുന്നപക്ഷം പേരു  അല്പകാലത്തേക്കെങ്കി
  ലും നിലനില്ക്കത്തക്ക വിധത്തിലായാൽ തരക്കേടില്ല.

ദൌളത്തു_ _അതെങ്ങനെയാണ്? മേഹർ_ _ നിങ്ങൾ വിശേഷമായി അലങ്കരിച്ചിട്ടുള്ള നി

  ങ്ങളുടെ    മുറിയിലുള്ള    വില്ലീസ്സുമെത്തമേലിരുന്നു,   മു
  മ്പിൽ   ഒരൊന്നാന്തരം   മേശവെച്ചു്   അതിനെ ഒരു ക
  സവുവസ്ത്രംകൊണ്ടുമൂടി ,   അതിന്മേൽ   നാനാരത്നങ്ങൾ
  പതിച്ചിട്ടുള്ള    ഒരു   കോപ്പവെക്കണം .   അതിനകത്തു
  വിഷവുമുണ്ടായിരിക്കണമെന്നു   പറയാനില്ലല്ലൊ .  മന
  സ്സിലായില്ലേ? ആ  കോപ്പയെ   ഈ   ധവളമായ  കൈ
  കൊണ്ടെടുത്തു്   ഒന്നാന്തരമായ   ഒരു  ശ്ലോകം  ചൊല്ലി
  ക്കൊണ്ടു    തൊണ്ടിപ്പഴത്തിന്റെ    കാന്തിയെ  വെല്ലുന്ന
  ചുണ്ടുകളുടെ    ഇടയിൽ   വക്കണം.   അല്പംപോലും  പു
  റത്തു   പോകാത്ത   വിധത്തിൽ   വായിൽവച്ചതിനുശേ
  ഷം കയ്യിൽ  ഒരു   വീണയെടുത്തു  ശക്തസിംഹനെ സ്മ
  രിച്ചുകൊണ്ടു     മധ്യമതാളം    'സിന്ധുഖമ്മാച് '   രാഗി
  ണിയിൽ ഒരു കീർത്തനം  പാടണം. പിന്നീടു്  അതു  മു
  ഴുവൻ   കുടിച്ചു്   അവിടെത്തന്നെ    ഇരുന്നു  മരിക്കണം.
  നോക്കൂ ,   കയ്യും   കാലും    മറ്റുമിട്ടടിക്കരുതു്.  ഈ  തര
  ത്തിൽ   പ്രാണത്യാഗം   ചെയ്യുന്നപക്ഷം  കുറച്ചു  ദിവസ
  ത്തേക്കെങ്കിലും നിങ്ങളുടെ കീർത്തി ലോകത്തിൽ നില
  നിന്നേക്കാം .   നിങ്ങളുടെ ഛായയെടുക്കുന്നതിനുപുറമെ
  ഭാവിലോകത്തിനു   നാടകമോ നോവലോ എഴുതുന്നതി

നുള്ള സാമഗ്രിയുമായി.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kshathra_prabhavam_1928.pdf/140&oldid=162654" എന്ന താളിൽനിന്ന് ശേഖരിച്ചത്