താൾ:Kshathra prabhavam 1928.pdf/139

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മൂന്നാമങ്കം ൧൨൭

മേഹർ _ എന്തിനു പ്രതികൂലമെന്നോ? ശിരസ്സു യഥാക്ര

  മമായാലും ഇല്ലെങ്കിലും അതു്  അദ്ദേഹത്തിനു ജനന
  സമയത്തു് ഈശ്വരങ്കൽനിന്നു ലഭിച്ചിട്ടുള്ളതാണ്. ഇ
  തിനു പ്രതികൂലമായി ശക്തസിംഹൻ വല്ലതും പറയേ
  ണ്ടതായിരുന്നു .  ഈശ്വരേച്ഛയെ ആക്ഷേപിക്കുന്നതി
  നു് ഒരുത്തർക്കും അവകാശമില്ലല്ലൊ. നോക്കൂ, ആരെ
  ങ്കിലും  വന്നെന്റെ  ശിരസ്സു  കണ്ഠത്തിൽനിന്നു  വേർ
  പെടുത്തുന്ന  പക്ഷം   എന്തൊരവസ്ഥയായിരിക്കും?
  ഞാൻ നിൽക്കും , എന്റെ  ശിരസ്സ് എന്റെ  കാക്കലു
  ള്ള  ധൂളിയിൽ കിടന്നുരുളും; എന്നാലത്തെ അവസ്ഥ
  യെന്താണു്? ദൌളത്തെന്താണു  മിണ്ടാത്തതു്? എന്തി
  നുവേണ്ടി മൌനം ദീക്ഷിക്കുന്നു? നിങ്ങളുടെ മുഖം വി
  ളർത്തുപോയല്ലയോ!

ദൌളത്തു് _ ജ്യേഷ്ഠത്തി വിചാരിച്ചാൽ നിശ്ചയമായിട്ടും

  അദ്ദേഹത്തെ രക്ഷിക്കാൻ സാധിക്കും . അദ്ദേഹത്തി
  ന്റ പ്രാണാപായം  വരുന്നപക്ഷം  ഞാൻ  ഒരു  ദിവ
  സംപോലും ജീവിച്ചിരിക്കുന്നതിനു ശക്തയല്ലെന്നു നി
  ങ്ങൾ ധരിച്ചുകൊള്ളു. അദ്ദേഹത്തിനു  ജീവനാശം ഭ
  വിക്കുന്നപക്ഷം ഞാൻ വിഷംകുടിച്ചു മരിക്കുമെന്നു സ
  ത്യം ചെയ്യുന്നു.

മേഹർ_ നിങ്ങൾ പ്രാണത്യാഗം ചെയ്‌വൻ ഭാവിക്കുക

  യാണെങ്കിൽ അങ്ങനെയാകട്ടെ! അതിലെന്താണിത്ര
  അഭിമാനം? ഇതിനുമുമ്പുതന്നെ അസംഖ്യം  സ്ത്രീപുരു
  ഷന്മാർ പ്രേമപാശത്തിൽ കുടുങ്ങീട്ടു ജീവിത്യാംഗം ചെ
 യ്തിട്ടുണ്ടു് .  പ്രാണത്യാഗം  ചെയ്യുന്നതു്  ഇത്രയൊക്കെ
 കൊട്ടിയറിയിക്കേണ്ട    വീരകൃത്യമൊന്നുമല്ലെന്നാണ്
 എന്റെ   അഭിപ്രായം.   പലയാളുകളും  ചെയ്തിട്ടുണ്ട
 ല്ലോ എന്നു  വിചാരിച്ചിട്ടെങ്കിലും നിങ്ങൾ പക്ഷെ അ

തിനുദ്യമിച്ചേക്കാം.


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kshathra_prabhavam_1928.pdf/139&oldid=162653" എന്ന താളിൽനിന്ന് ശേഖരിച്ചത്