താൾ:Kshathra prabhavam 1928.pdf/137

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മൂന്നാമങ്കം ൧൨൫

               രംഗംമ.
      സ്ഥാനം_ദൌളത്തുന്നീസയുടെ മുറി.
         സമയം_പകൽ മൂന്നുമണി.
   [മേഹറും ദൌളത്തും നിൽക്കുന്നു. മേഹർ  ലാത്തി

ക്കൊണ്ടു മൂളിപ്പാട്ടു പാടുന്നു.] ദൌളത്തു് _ ( മേഹറിന്റെ മുഖഭാവം കണ്ടു് ) ഒടുവിൽ

  എന്തൂ സംഭവിച്ചു? മുഴുവൻ പറയൂ.

മേഹർ_പ്രണയത്തിനു നല്ല സ്വാദില്ലേ ? ദൌളത്തു്_എന്താണു പറയേണ്ടത്? മേഹർ_ _പ്രേമത്തിനു നല്ല മാധുർയ്യമില്ലേ? ദൌളത്തു് _ _ഉവ്വു്, അതിസ്വാദല്ലേ? മേഹർ_ _സഹിക്കവയ്യാത്ത മാധുർയ്യം_'യാതനാതീവ്രവേ

  ദനാ'.

ദൌളത്തു് _പോവൂ;എനിക്കു കേൾക്കേണ്ടാ! മേഹർ_ _അല്പമെങ്കിലും കേൾക്കൂ!_ ദൌളത്തു് _ ഇല്ലാ, എനിക്കു കേൾക്കാൻ ഇഷ്ടമില്ല. മേഹർ_ _ കേട്ടേ കഴിയൂ. കഷ്ടം! ശക്തസിംഹൻ എന്താ

  ണു ചെയ്യുക!
    (മേഹർ ഔൽസുക്യത്തേടെ ദൌളത്തിന്റെ നേരേ

നോക്കുന്നു.) മേഹർ _ആ സാധു തന്റെ ജ്യേഷ്ഠന്റെ പ്രാണനെ ര

  ക്ഷിച്ചുവെങ്കിലും പകരം  തന്റെ  ജീവനെ  കളഞ്ഞി
  ട്ടാണിരിക്കുന്നതു് !

ദൌളത്തു്_ _മേഹർ!_ മേഹർ_ _ സലീമിന്റെ പ്രവൃത്തി വളരെ ഉചിതമായി .

  ഇത്തരത്തിലുള്ള മനുഷ്യരെ ഇങ്ങനെതന്നെയാണു ശി
  ക്ഷിക്കേണ്ടതു്.  ഇതിൽ സലീമിന്റെ പേരിൽ യാതൊ

രു തെറ്റുമില്ല.

൧൮ *


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kshathra_prabhavam_1928.pdf/137&oldid=162651" എന്ന താളിൽനിന്ന് ശേഖരിച്ചത്