Jump to content

താൾ:Kshathra prabhavam 1928.pdf/135

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മൂന്നാമങ്കം ൧൨൩

   നിന്നു   ഭ്രഷ്ടമായ   വസ്തുവിനെ  വീണ്ടെടുക്കുന്നതിനു  ശ്ര
   മിക്കുന്നവൻ ദ്രോഹിയാണെന്നും തീർപ്പുകല്പിച്ചിരിക്കുന്നു.
   രാജനീതിശബ്ദകോശം   എത്ര   നിരർത്ഥകമാണു് !ദുഷ്കൃ
   ത്യത്തിൽവെച്ചുദുഷ്കൃത്യവുംനികൃഷ്ടത്തിൽവെച്ചു    നികൃ
   ഷ്ടവും   ലജ്ജാവഹവും   നീരവുമായ   കൃത്യങ്ങളെയാണു്
   ഈ   രാജനീതിശാസ്ത്രംകൊണ്ടു്     അഭിനന്ദനീയങ്ങളെ
   ന്നു    സാധിക്കുന്നതു്.   ശ്രേഷ്ഠങ്ങളും   മഹത്തരങ്ങളായ
   കർമ്മങ്ങൾ  ശിക്ഷാർഹമാകുംവണ്ണം കുത്സിതങ്ങളാണെ
   ന്നും ഗണിച്ചുവരുന്നു.

പൃത്ഥ്വി_ ( ശക്തസിംഹൻ പറഞ്ഞതു ശരിയല്ലെന്നുള്ള

   ഭാവത്തിൽ തല കുലുക്കുന്നു.)
   സലീം_ നിങ്ങളുടെ അഭിപ്രായപ്രകാരം  ചക്രവർത്തിക്കു്
   എന്തൊരു പേരാണു കൊടുക്കേണ്ടതു്?

ശക്ത_ ചക്രവർത്തി ഹിന്ദുസ്ഥാനത്തിൽവെച്ചു് ഏറ്റവും

   വലിയ  കവർച്ചക്കാരനാണു്.  സാധാരണ   കൊള്ളക്കാ                          
   രൻ  സ്വർണ്ണം   വെള്ളി  മുതലായ  നാണയങ്ങളേയാണു്
   അപഹരിക്കുന്നതു്   എന്നൊരു  വ്യത്യാസമേ ഉള്ളു.

പൃത്ഥ്വി_(അത്യാശ്ചർയ്യത്തോടെ മുഖം ചുളിക്കുന്നു)

   സലീം_ഹും!  തരക്കേടില്ല ,  ആരവിടേ? ഇയ്യാളെ കയ്യാ
   മംവെക്കട്ടെ.
         (ചില  ശിപായിമാർ   പ്രവേശിച്ചു  ശക്തസിംഹനെ

കൈവിലങ്ങുവയ്ക്കുന്നു) സലീം_ ശക്തസിംഹാ, തന്റെ ശിക്ഷ എന്താണെന്നു്

   അറിയാമോ?

ശക്ത_ ഏറിക്കവിഞ്ഞാൽ മൃത്യു! തലയ്ക്കുമീതെ ശിക്ഷയു

   ണ്ടോ? ഞാൻ  ക്ഷത്രിയനാണു് ; എനിക്കു   മരണത്തിൽ
   ഭയമില്ല .  എനിക്കു   ചാകാൻ    പേടിയുണ്ടെന്നു    വരി
   കിൽ  ഞാൻ   കളവുപറഞ്ഞു   സേവയ്ക്കു   കൂടുകയല്ലാതെ 

ഒരിക്കലും സത്യം പറയുകയില്ലായിരുന്നു. എനിക്കു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kshathra_prabhavam_1928.pdf/135&oldid=162649" എന്ന താളിൽനിന്ന് ശേഖരിച്ചത്