താൾ:Kshathra prabhavam 1928.pdf/134

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൨൨ ക്ഷത്രപ്രഭാവം

   വേണ്ടി വിശ്വാസഘാതകനായിത്തീർന്നു. ഞാൻ വി
   ശ്വാസവഞ്ചനം ചെയ്തതു ശരിതന്നെയാണു് ;  പക്ഷേ
   രണ്ടാമത്തേതിൽ അദ്ദേഹത്തെ രക്ഷിക്കുന്നതിനുവേ
   ണ്ടിയാണു വിശ്വാസവഞ്ചനം പ്രവർത്തിച്ചതെന്നൊരു
   വ്യത്യാസമേയുള്ളൂ!_ ഈ പ്രതാപസിംഹനാരാണു്?
   എന്റെ സഹോദരൻ;അത്രമാത്രമല്ല, തക്കതായ ആ
   യുധങ്ങളോടുകൂടാതെ തന്റേതിനേക്കാൾ നാലിരട്ടി
   സൈന്യങ്ങളോടു പോരാടിയ വീരനും നമ്മുടെ ദേശ
   ത്തിന്റേയും ജാതിയുടേയും ഏകാവലംബവുമാണു്.

പൃത്ഥ്വി_(പ്രതാപസിംഹന്റെ സകല പ്രവൃത്തികളും

   വ്യർത്ഥമാണെന്നുള്ള ഭാവത്തിൽ തലയാട്ടുന്നു.)

മാർവാഡ്_(പതുക്കെ പതുക്കെ ചന്ദേരിയുടെ ശ്രോത്ര

   ത്തിൽ മന്ത്രിക്കുന്നു.)

ആമേർ_കാട്ടുകള്ളനും ദ്രോഹിയുമായ പ്രതാപസിംഹ

   നല്ലേ?

ശക്ത_ പ്രതാപസിംഹൻ പരദ്രോഹിയാണെങ്കിലും

   സ്വദേശത്തിന്റെ ഹിതകാരിയാണു്.

സലീം_പ്രതാപസിംഹൻ ദ്രോഹിയല്ലെന്നാണോ താൻ

   സ്ഥാപിക്കുവാൻ പോകുന്നതു്.

ശക്ത_പ്രതാപസിംഹൻ ദ്രോഹിയും ആൿബർ ചക്ര

   വർത്തി ചിത്തോരിലെ പുരാതനരാജാവുമാണു്, അല്ലേ?
   രാജനീതിശാസ്ത്രങ്ങളിൽ ചില വിശേഷസംഭവങ്ങളു
   ടെ ലക്ഷണങ്ങളെ എനംതിരിച്ചു വിവരിച്ചിട്ടുണ്ടു്.
   മറ്റൊരു രാജ്യത്തെ കവർച്ചചെയ്യുന്നതിനു് ആക്രമമെ
   ന്നും, അന്യരാജ്യത്തെ ബലാൽക്കാരമായി തട്ടിപ്പറിക്കു
   ന്നതിനു വിജയമെന്നും, കീഴടക്കിയ രാജ്യത്തെ യഥേ
   ഷ്ടം ഭരിക്കുന്നതിനു സമാധാനമെന്നും സർവ്വസ്വാപ
   ഹാരം മുതലായ അതിനികൃഷ്ടകർമ്മങ്ങൾക്കു രാജഭക്തി

യെന്നുമാണു നാമകരണം ചെയ്തിരിക്കുന്നതു്. തന്നിൽ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kshathra_prabhavam_1928.pdf/134&oldid=162648" എന്ന താളിൽനിന്ന് ശേഖരിച്ചത്