ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൧൧൮ ക്ഷത്രപ്ഭാവം
പ്രതാപ_ശക്താ, താനാണോ ഈ മുഗുളന്മാരുടെ ക
യ്യിൽനിന്നു് എന്നെ രക്ഷിച്ചതു് ?
ശക്ത_അങ്ങുന്നു വീരന്മാരുടെ ആദർശമാണു്. സ്വദേശ
ത്തിന്റെ രക്ഷകനും രജപുത്രകുലത്തിന്റെ മകുടാല
ങ്കാരവും അങ്ങുന്നുതന്നെയാണു്. ഞാൻ ആയുഷശ്മാനാ
യിരിക്കുമ്പോൾ ഈ ഘാതകന്മാരുടെ കൈകൊണ്ടു മ
രിക്കുന്നതിന്നു അങ്ങയെ അനുവദിക്കുമോ? ഞാൻ ഇ
തുവരെ അങ്ങയുടെ മഹത്വമറിഞ്ഞിരുന്നില്ല. എന്റെ
മൂഢതകൊണ്ടു ഞാൻ അങ്ങയേക്കാൾ ശ്രേഷ്ഠനാണെ
ന്നു വിചാരിച്ചുചോയി. ഇതൊന്നു പരീക്ഷിക്കേണമെ
ന്നുള്ള ഇച്ഛയോടുകൂടി ഞാൻ അന്നൊരു ദിവസം അ
ങ്ങയെ ദ്വന്തയുദ്ധത്തിന്നു ക്ഷണിച്ചതോർമ്മയില്ലേ ? അ
ങ്ങുന്നു ശ്രേഷ്ഠനും ഞാൻ ക്ഷുദ്രനുമാണെന്നു് ഇന്ന
ത്തെ യുദ്ധത്തിൽവെച്ചു് എനിക്കു മനസ്സിലായി. അ
ങ്ങുന്ന വീരനും ഞാൻ ഭീരുവുമാണു്. അങ്ങയോടു പ്ര
തിക്രിയ ചെയ്യുന്നതിനുനേണ്ടിഅതിനീചനായ ഞാൻ
എന്റെ ജന്മഭൂമിയുടെ അധഃപതനം വരുത്തി! ഈ
ശോചനീയാവസ്ഥയിൽനിന്നു് അങ്ങയെ രക്ഷിക്കുന്ന
തിനെനിക്കു സാധിക്കുമെങ്കിലും മേവാഡിന്റെ അവ
നത്തിനു മാർഗ്ഗം കാണുന്നില്ല. അങ്ങുന്നു രജപുത്രകുല
പ്രദീപമാണു്. അങ്ങുന് ന വീരകേസരിയും പുരഷോത്ത
മനുനാണു്. ജ്യേഷ്ഠാ, അങ്ങുന്നെന്റെ അപരാധത്തെ
ക്ഷമിക്കേണമേ!
(കാൽക്കൽ വീഴുന്നു)
പ്രതാപ_അനുജാ! അനുജാ!
(ഇരുവരും പരസ്പരം ആശ്ലേഷിക്കുന്നു)

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.