താൾ:Kshathra prabhavam 1928.pdf/126

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൧൪ ക്ഷത്രപ്രഭാവം

ശക്ത_ഹൈ! സലീമിന്റെ സ്വരമല്ലേ കേൾക്കുന്നതു് ?

 പ്രതാപസിംഹൻ രണഭൂമിയിൽനിന്നു ഓടിപ്പോയോ?
 അദ്ദേഹത്തിന്റെ   പ്രാണാപായം    വരുത്തുന്നതിനാ
 യിരിക്കാം മുഗൾസൈന്യം.  അദ്ദേഹത്തെ  പിന്തുടരു
 ന്നതു്. ഹേ സാഹബ്,  അങ്ങു് അല്പംക്ഷമിക്കൂ, ഞാൻ
 ഇപ്പോൾതന്നെ മടങ്ങിവരാം. എന്നാൽ കുതിര എവി
 ടെ?
                   (വേഗത്തിൽ പോകുന്നു)

മഹാബത്തു്_ഇദ്ദേഹത്തിന്റെ അവസ്ഥ അത്യാശ്ചർയ്യ

 കരംതന്നെ.  നിശ്ചയമായും  പ്രതാപസിംഹന്റെ  പ്രാ
 ണവിയോഗം വരുത്തുന്നതിനാണു്  അദ്ദേഹം പോയി
 രിക്കുന്നതു്.  വിധിവൈഭവം   ചിത്രംതന്നേ!  പ്രതാപ
 സിംഹൻ  തന്റെ  മരുമകന്റെ  വാളുകൊണ്ടു   മുറിവേ
 റ്റുകിടക്കുന്ന  സമയത്തു്   അദ്ദേഹത്തിന്റെ  അനുജൻ
 ആ പുരുഷകേസരിയുടെ പ്രാണനാശം  വരുത്തുന്നതി
 നു കുതിച്ചു പായുന്നു.
         (ചിന്തയെ അഭിനയിച്ചുകൊണ്ടു പോകുന്നു.)
    
                             രംഗം ൯
      സ്ഥാനം _ഹൽദിഘാട്ടി.ഒരു ചെറുനദീതീരം. 
                         സമയം_സന്ധ്യ
     [പ്രതാപസിംഹൻ ഒരു ചത്ത കുതിരയുടേ മേൽ ത

ലവെച്ചു കിടക്കുന്നു.] പ്രതാപ_നശിച്ചു, സർവ്വവും നശിച്ചു. മൂന്നുദിവസത്തെ

 നിടയിൽ  എല്ലാം  കലാശിച്ചു!   എന്റെ    പതിനയ്യാ
 യിരം   സൈന്യവും   മുടിഞ്ഞുപോയി   എന്റെ  പ്രാ
 ണപ്രിയനായന  കുതിരയും ചത്തു. ഞാനും ഈ നദീ

തീരത്തു മൃതപ്രായനായി കിടക്കുന്നു. എന്നെ ഇങ്ങോ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kshathra_prabhavam_1928.pdf/126&oldid=162640" എന്ന താളിൽനിന്ന് ശേഖരിച്ചത്