ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
രണ്ടാമങ്കം ൧൧൩ മഹാബത്തു്_ഒന്നാന്തരം ചോദ്യം. യുദ്ധം പൊടിരാറു
ന്നു- എല്ലാവരും വെട്ടുക, മുറിക്കുക എന്നിത്യാദിക ളിൽ ഉദ്യുക്തന്മാരായിരിക്കുന്ന സമയത്തു് അങ്ങുമാ ത്രം ഈ കൂടാരത്തിൽ സൌഖ്യമായി കിടന്നു വിശ്ര മാക്കുന്നു. അങ്ങയുടെ ശൌർയ്യം കേമംതന്നെ!
ശക്ത_ഹേ സാഹബ് , അങ്ങക്കൊരുവിധത്തിലും എ
ന്നോടു ചോദ്യം ചെയ്‍വാനുള്ള അധികാരമില്ല.ഞാൻ ആരുടേയും കിംകരനല്ല; സ്വേഛാനുസരണമാണു ഞാൻ യുദ്ധത്തിനു വന്നിരിക്കുന്നതു്.
മഹാബത്തു്_അങ്ങുന്നു് ആരുടേയും ഭൃത്യനല്ലെന്നോ?മു
ഖസ്തുതിയുടെ സാമർത്ഥ്യംകൊണ്ടാണോ അങ്ങു് ഇ ക ണ്ട കാലമെല്ലാം ചക്രവർത്തിയുടെ ദർബാറിൽ കഴി ച്ചുകൂട്ടിയതു്.
ശക്ത_നിങ്ങൾ കുറച്ചു മർയ്യാദക്കു സംസാരിക്കൂ. മഹാബത്തു്_എന്തിനുവേണ്ടി? ശക്ത_ഇപ്പോൾ എന്റെ ശിരസ്സിനു കാച്ചൽപിടിച്ചി
രിക്കുന്നു, അല്ലാത്ത പക്ഷം യുദ്ധസമയത്തു ഞാൻ കൂ കൂടാരത്തിലിരിക്കുകയില്ല.
മഹാബത്തു്_ മതി മതി, ഢീക്കു പറഞ്ഞു മതിയാക്കൂ,
അങ്ങയുടെ യോഗ്യത കണ്ടു കഴിഞ്ഞു!
ശക്ത_നിങ്ങൾ അങ്ങനെയാണു മനസ്സിലാക്കീട്ടുള്ളതെ
ങ്കിൽ വരൂ, എന്റെ പരാക്രമം കാണിച്ചുതരാം. (വാ ളൂരുന്നു.)
മഹാബത്തു്_ഹാഹാഹാ. ഞാൻ തയ്യാറാണു്.
( മഹാബത്തുഖാനും വാളൂരുന്നു. അതിനിടക്കു് അ
ണിയായിൽ ആരുടേയൊ ശബ്ദം കേൾക്കുന്നു) അണിയറയിൽ_പ്രതാപസിംഹന്റെ പിന്നാലെ പോ കൂ, എനിക്കു് അദ്ദേഹത്തിന്റെ ഉത്തമാംഗം ആവ
ശ്യമുണ്ടു്.

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.