ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൧൧൨ ക്ഷത്രപ്രഭാവം
പസിംഹന്റെ ഇതരപുരുഷസാധാരണമായ ശൌ ർയ്യം നോക്കൂ! പ്രതാപം! അങ്ങുധന്യൻതന്നെ. ഇന്നു ഞാൻ എന്റെ സ്വന്തം കണ്ണുകൊണ്ടു് അങ്ങയുടെ അമാനുഷമായ പരാക്രമം കണ്ടു വാസ്തവത്തിൽ അ ങ്ങുന്നു് എന്റെ ജ്യേഷ്ഠൻ തന്നെയാണു്. ഇന്നു് അ ങ്ങയുടെ അവസ്ഥ കണ്ടപ്പോൾ എന്റെ നയനങ്ങ ളിൽനിന്നു പ്രേമാശ്രുധാര മുറിയാതെ ഒഴുകിത്തുട ങ്ങി. അഭിമാനഭക്തിഭരിതനായിട്ടു് അങ്ങയുടെ പാദ ങ്ങളിൽ എന്റെ ശിരസ്സിനെ അർപ്പിക്കുന്നതിന്നു് എ നിക്കു കലശലായ മോഹംതോന്നുന്നുണ്ടു്. പ്രതാപാ!പ്ര താപാ! ഇന്നു സർവ്വ സേനാപതികളുടെ മുഖത്തുനിന്നും അങ്ങയുടെ പരാക്രമപ്രശംസയല്ലാതെ മറ്റൊന്നും നിർഗ്ഗമിക്കുന്നില്ല. ഈ സ്തുതി കേൽക്കുമ്പോൾ എന്റെ അഭിമാനഭ്രംശത്തെ ഞാൻ പുല്ലുപോലെ നിസ്സാരമാ യി കരുതുന്നു. ഈവിധമുള്ള പ്രശംസക്കു പാത്രമായ പ്രതാപൻ രജപുത്രനും എന്റെ ജ്യേഷ്ഠനുമാണെന്നു ള്ള സംഗതിയാലോചിക്കുമ്പോൾ എനിക്കുണ്ടാകുന്ന കൃതാർത്ഥത പറഞ്ഞറിയിക്കാൻ പ്രയാസം. ഈ മനോ ഹരമായ മേവാഡിനെ മുഗളന്മാർ നാമാവശേഷമാ ക്കിത്തീർക്കുന്നതിനു കാരണഭൂതനായ എന്നെത്തന്നെ ഞാൻ ഇന്നു ശപിക്കുന്നു; കോടികോടി ധിക്കാരം ല ജ്ജകൊണ്ടും പരിതാപംകൊണ്ടും എന്റെ ശിരസ്സു താണുപോയിരിക്കുന്നു. ഈ നിസ്തൂല്യമായ മേവാഡുരത്ന ത്തെ അപഹരിക്കുന്നതിനു മുഗളന്മാരെ ക്ഷണിച്ചുവ രുത്തിയതു ഞാനാണല്ലോ എന്നുള്ള പശ്ചാതാപം എന്റെ മർമ്മത്തെ ഭേദിക്കുന്നു. (മഹാബത്തുഖാൻ പ്രവേശിക്കുന്നു.)
ശക്ത_പറയു, യുദ്ധം എങ്ങനെ നടക്കുന്നു
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.