താൾ:Kshathra prabhavam 1928.pdf/123

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

രണ്ടാമങ്കം ൧൧൧

   ഴുന്നെള്ളുക.   നോക്കൂ,  ശത്രുക്കളുടെ മഹാസൈന്യം  വ
   രുന്നുണ്ടു്.

പ്രതാപ_വന്നോട്ടെ. വാളെവിടെ?

                                              (പോകുന്നു)

മാനാ_ ഹാ കഷ്ടം ! അങ്ങയുടെ ഉദ്ദേശം എന്താണെന്നു്

   എനിക്കു   മനസ്സിലാകുന്നില്ല .    മുഗൾസൈന്യസാഗര
   ത്തെ കടപ്പാൻ  ഈ ചെറിയ  തോണികൊണ്ടു  സാധി
   ക്കുമോ?   ഇപ്പോൾതന്നെ   റാണയുടെ  പ്രാണൻ  പോ
   കുമല്ലൊ . ഹേ  ഭഗവൻ!   അങ്ങയുടെ  ഇച്ഛ   അലംഘ
   നീയംതന്നെ!
        ഇവനിതുലഭിക്കേണമിന്നകാലം വേണ_
        മവശതഭവിക്കേണമർത്ഥനാശം വേണം
        ഇതിവിധിവിധിച്ചതി പ്രാണികൾക്കൊക്കവേ
           ഹിതമഹിതമെങ്കിലും ലംഘ്യമല്ലേതുമേ.
                                                   
                              രംഗം 8.
                                                   .
              സ്ഥാനം_ശക്തസിംഹന്റെ കൂടാരം.
                               സമയം_സന്ധ്യ
              [ശക്തസിംഹൻ തനിയെ നില്ക്കുന്നു.]

ശക്ത_ ഭയംകരയുദ്ധം നടക്കുന്നു . വലിയ തോക്കുകൾ

   ഗർജ്ജിക്കുന്നു. ഉന്മത്തന്മാരായ സൈന്യങ്ങൾ കൂക്കിവി
   ളിക്കുന്നു. കുതിരകൾ  മുറളുന്നു . ആനകൾ   ചിന്നംവിളി
   ക്കുന്നു.  യുദ്ധകാഹളം  മുഴങ്ങുന്നു.   ആസന്നമരണന്മാരാ
   യ    ഭടന്മാർ    പ്രാണവേദനയോടെ    നിലവിളിക്കുന്നു
   ണ്ടു്. യുദ്ധത്തിന്റെ  ഭയംകരശബ്ദം!    ഒരു   ഭാഗത്തു   ല
   ക്ഷോപലക്ഷം മുഗൾസൈന്യങ്ങളും   എതൃഭാഗത്തു്   ഇ
   രുപതിനായിരം  രജപുത്രന്മാരും. ഒരു  ഭാഗത്തു  വലിയ

തോക്കും മറുഭാഗത്തു വാളും കുന്തവും മാത്രം. പ്രതാ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kshathra_prabhavam_1928.pdf/123&oldid=162637" എന്ന താളിൽനിന്ന് ശേഖരിച്ചത്