താൾ:Kshathra prabhavam 1928.pdf/111

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൯൯

                 രം ഗം
   
   സ്ഥാനം_മേഹറും ദൌളത്തും താമസിക്കുന്ന കൂടാരത്തിന്റെ ഉമ്മറം.
             സമയം_അർദ്ധരാത്രി
   (മേഹറുന്നീസ തനിയെ ലാത്തിക്കൊണ്ടു പാടുന്നതിനിടക്കു ദൌളത്തു പ്രവേശിക്കുന്നു.)

ദൌളത്തു്_ ജേഷ്ഠത്തീ, നിങ്ങളിത്ര നേരം വൈകീട്ടും ഉറങ്ങാതിരി ക്കുന്നതെന്താണ് ? മേഹർ_അനുജത്തി ഉറങ്ങിക്കൊണ്ടിരിക്കുകയാണു് അല്ലേ? ദൌളത്ത്_എനിക്കുറക്കം വരുന്നില്ല. മേഹർ_എന്റെ അവസ്ഥയും അതു തന്നെയാണു് . എനിക്കും ഉറക്കം വരുന്നില്ല . ദൌളത്തു്_നിങ്ങൾക്കുറക്കം വരാതിരിക്കാൻ കാരണമെന്താ ണു്? മേഹർ_ ഹും, അതിനെപ്പറ്റി നിങ്ങളോടു ചോദിക്കണമെന്നാണു ഞാൻ വിചാരിച്ചിരുന്നത്. പ്രേമം കുറെ വർദ്ധിച്ചിരിക്കണം നിശ്ച യംതന്നെ . അല്ലെങ്കിൽ പിന്നെ എന്തുകൊണ്ടാണു നിങ്ങൾക്കു റക്കം വരാത്തതു്? ദൌളത്ത്_നിങ്ങൾക്കെല്ലാം കളി തന്നെ. മേഹർ_മതി, ഇനി പറയുകയില്ല . നിങ്ങളുടെ ചോദ്യത്തിനുത്ത രം പറയുവാൻ എന്നെക്കൊണ്ടു സാധിക്കുന്നതല്ല . ഞാൻ നിങ്ങളോടു തോറ്റു--തീരെ തോറ്റു . കേൾക്കൂ , നേരം വളരെ വൈകി . ഉറങ്ങേണ്ടസമയം ഇരുവർക്കും തെറ്റിപ്പോയി . രണ്ടാ ളും ഉറക്കമൊഴിച്ചിരിക്കുകയാണു് . രണ്ടുപേർക്കും ഉറക്കും ഉറ ക്കം വരാത്തതിന്റെ കാരണവും ഒന്നുതന്നെയാണു് . ഉറങ്ങാത്ത

തെന്താണെന്നു് എന്നോടു ചോദിക്കുന്നപക്ഷം ഇരുവരുടേയും


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kshathra_prabhavam_1928.pdf/111&oldid=162632" എന്ന താളിൽനിന്ന് ശേഖരിച്ചത്