Jump to content

താൾ:Kshathra prabhavam 1928.pdf/110

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൯൮ ക്ഷത്രപ്രഭാവം

ലക്ഷ്മി _ അർദ്ധരാത്രി കഴിഞ്ഞു. അവിടന്നിതുവരെ കണ്ണ

   ടച്ചിട്ടില്ലല്ലൊ.

പ്രതാപ_എനിക്കുറക്കം വരുന്നില്ല . ലക്ഷ്മി _ ആധികൊണ്ടാണു് അങ്ങക്കുറക്കം വരാത്തതു്.

    ഒന്നും ആലോചിക്കേണ്ടാ. യുദ്ധം ക്ഷത്രിയധർമ്മമാണു്.
    ജയാപജയം  ദൈവാനുകൂല്യംപോലെ  ഇരിക്കും.  വരേ
    ണ്ടതു വരും. ജീവിതവും മരണവും ക്ഷത്രിയന്മാർക്കു നേ
    രമ്പോക്കല്ലേ .  പിന്നെ    എന്തിനാണു   മനസ്താപപ്പെടു
    ന്നതു്?

പ്രതാപ _ നാളെ കാലത്തുതന്നെ മുഗളന്മാരുടെ പാള

     യത്തെ ആക്രമിക്കുന്നതിനു  ഞാൻ  കല്പന  കൊടുത്തി
      ട്ടുണ്ടു്.  അതാലോചിച്ചിട്ടെനിക്കു   തലക്കാച്ചിൽ   പിടി
     ച്ചിരിക്കുന്നു . ശരീരത്തിലുള്ള  രക്തം മുഴുവനും തലയിൽ
     കയറിയിരിക്കുന്നു . എനിക്കു തീരെ  ഉറക്കം  വരുന്നില്ല. 

ലക്ഷ്മി _ അവിടന്നു ചിന്തയെല്ലാം ദൂരെക്കളയു . നാളെ

      യുദ്ധമാരംഭിക്കുന്നതുകൊണ്ടു   അവിടത്തേക്ക്  അനേക
      സംഗതികളാലോചിക്കേണ്ടതായും   പലപ്രകാരത്തിലു
      ള്ള   കഷ്ടതകളനുഭവിക്കേണ്ടതായും  വന്നേക്കാം.    ഇ
      പ്പോൾ അല്പം   ഉറങ്ങുന്നപക്ഷം   നാളെ   ശരീരത്തിനു്
      ഓജസ്സും തേജസ്സും വർദ്ധിക്കും.

പ്രതാപ _ ഉറങ്ങിയാൽ കൊള്ളാമെന്നു് എനിക്കാഗ്രഹ

       മുണ്ടു്, പക്ഷെ ഉറക്കം   വരുന്നില്ലല്ലോ .   എന്റെ   നയ
       നങ്ങളെ നിദ്രകൊണ്ടു നിമീലിതങ്ങളാക്കുന്നതിനു്  ആ
       ർക്കാണു സാമർത്യമുള്ളതു് ? ലക്ഷ്മി_വരൂ,   അങ്ങയെ   ഉറക്കുന്നതിനു   കൌശലമുണ്ടോ
      എന്നു ഞാനൊന്നു പരീക്ഷിച്ചുനോക്കട്ടെ.

(ഇരുവരും കൂടാരത്തിനകത്തേക്കു പോകുന്നു.)










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Kshathra_prabhavam_1928.pdf/110&oldid=162631" എന്ന താളിൽനിന്ന് ശേഖരിച്ചത്