താൾ:Kristumata Nirupanam.djvu/83

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ചാവൽകോഴി പോരിനായിട്ടു അറകുമ്പോൾ ആ ശബ്ദത്തെ കേട്ട ഉടൻതന്നെ പോരിനു വിളിക്കുന്നു എന്നറിഞ്ഞ് അതിലേയ്ക്കായിട്ട് വേഗം ചെല്ലുകയും ആപത്തുവരുമ്പോൾ തന്റെ ഇനങ്ങളെ വിളിച്ചാൽ ആ വിളിയെ അറിഞ്ഞ് ആ ജാതികളെല്ലാം വന്നുകൂടുകയും ഭക്ഷണത്തെക്കണ്ടാൽ അപ്പോൾതന്നെ ശബ്ദങ്ങളെക്കൊണ്ട് അതാതിന്റെ കൂട്ടുകാരെ അറിയിക്കയും അപ്രകാരം തന്നെ അവറ്റകൾ അറിഞ്ഞുവന്നു ഒരുമിച്ചുകൂടിയിരുന്നു ഭക്ഷിക്കുകയും ചെയ്യുന്നല്ലോ. ഇങ്ങനെ തന്നെ മൃഗങ്ങൾക്കും പക്ഷികൾക്കും അതാതിനു തക്കവയായ ഭാ‌ഷകളുണ്ട്. അവകളെ അതാതു ജാതികൾക്കു മാത്രമേ നല്ലവണ്ണം അറിയാവൂ. അല്ലാതെയും നമ്മുടെ ഭാ‌ഷകളെപ്പോലും കിളി, മലഞ്ചിത്തിര മുതലായ പക്ഷികൾ സംസാരിക്കുന്നില്ലയോ?അതുകൊണ്ട് മൃഗാദികൾക്കും ഓരോ അടയാളഭാ‌ഷകളുണ്ടെന്നു നിശ്ചയമാകുന്നു.

ഇനിയും മൃഗാദികളെ മനു‌ഷ്യർക്ക് ആഹാരമായിട്ടാണ് സൃഷ്ടിച്ചത് എന്ന് നിങ്ങൾ പറയുന്നുവല്ലോ. നായ, നരി, പുലി, കരടി, കാക്ക, ഈച്ച, പേൻ, മൂട്ട മുതലായവ മനു‌ഷ്യരാൽ ആഹാരമായിട്ടു സ്വീകരിക്കപ്പെടാത്തതുകൊണ്ടും പരമാണുവിനേക്കാളും ചെറുതായ ജന്തുക്കളെ ആഹാരമായിട്ടെടുപ്പാൻ കഴിയാത്തതുകൊണ്ടും ആയതു ചേരുന്നില്ല. എന്നാൽ അവകൾ ആഹാരമായില്ലെങ്കിലും മനു‌ഷ്യർക്ക് ഉപകാരമാകുന്നു എങ്കിൽ,

സിംഹം, പുലി, ആന, കരടി, പാമ്പ്, തേള്, പഴുതാര മുതലായതുകൾ മനു‌ഷ്യർക്ക് ഉപകാരപ്പെടുന്നില്ലാ എന്നുമാത്രമല്ല, ഭയപ്പെടുത്തുകയും കൊല്ലുകയും ചെയ്യുന്നതുകൊണ്ട് അപകാരപ്പെടുന്നു എന്നും കൂടെ പറയേണ്ടിയിരിക്കുകയാൽ നിങ്ങളുടെ ഈ വാക്കും ശയിടുന്നില്ല.

മനു‌ഷ്യർ തെറ്റുചെയ്തതുകൊണ്ട് അവർക്ക് മൃഗാദികൾ കീഴടങ്ങാതെപോകട്ടെ എന്നു യഹോവ ശപിക്ക നിമിത്തം അപ്രകാരം ആയിപ്പോയി എങ്കിൽ,

ആട്, മാട്, പോത്ത്, പന്നി, പട്ടി, കോഴി, പൂച്ച മുതലായ ജന്തുക്കൾ മനു‌ഷ്യർക്ക് കീഴടങ്ങിയിരിക്കകൊണ്ടു ശപിച്ചു എന്നു പറയുന്നത് കള്ളമായിപ്പോകുകയും, മനു‌ഷ്യർക്ക് പുലി മുതലായവ കീഴടങ്ങാതെ പോകുകയും മാട് മുതലായവ കീഴടങ്ങുകയും ചെയ്യട്ടെ എന്നാണ് ശപിച്ചതെങ്കിൽ അപ്രകാരം അല്ലാതെ ഓരോ സമയങ്ങളിൽ പാമ്പ് മുതലായവ ഓരോരുത്തന്റെ കീഴടങ്ങുകകൊണ്ടും മാടു മുതലായവ ഓരോരുത്തരെ കൊന്നിരിക്കകൊണ്ടും ആയതും ശരിയല്ല.

അതെല്ലാം ഇരിക്കട്ടെ. നിങ്ങളുടെ ബൈബിളിലെ വേദന്യായപ്രമാണമായ പത്തു കല്പനകളിൽ ഒരു കല്പന കൊല്ലരുതെന്നുള്ളതാണ

"https://ml.wikisource.org/w/index.php?title=താൾ:Kristumata_Nirupanam.djvu/83&oldid=162611" എന്ന താളിൽനിന്ന് ശേഖരിച്ചത്