താൾ:Kristumata Nirupanam.djvu/51

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ആകപ്പാടെ പിതാവു തന്നെക്കുറിച്ച് ഇന്നപോലെ നിശ്ചയിച്ചിട്ടുണ്ടെന്നും ആ സ്ഥിതിക്ക് അപ്രകാരമേ ഭവിക്കൂ എന്നും ഒരറിവും വിശ്വാസവും യേശുവിനുണ്ടായിരുന്നെങ്കിൽ നിശ്ചയമായിട്ടും ഒളിച്ചുനടക്കുകയില്ലായിരുന്നു. അല്ലാത്തപക്ഷം യേശുവിനെ കാണിച്ചുകൊടുത്ത യഹൂദാവിനെ അനുഗ്രഹിക്കാതിരുന്നതും (മത്തായി 26-അ. 24-വാ.) മനു‌ഷ്യപുത്രനെ കാണിച്ചുകൊടുക്കുന്ന മനു‌ഷ്യനു ഹാ കഷ്ടം! ആ മനു‌ഷ്യൻ ജനിച്ചില്ലെങ്കിൽ അവന്നു കൊള്ളാമായിരുന്നു എന്നിങ്ങനെ യേശു ശാപമിട്ടതും എന്തിനായിട്ട്? യഹൂദയുടെ ഈ ദ്രാഹപ്രവൃത്തിയെപ്പറ്റി അവൻ ശാസിക്കപ്പെട്ടില്ലെന്നുവരാതെയിരിപ്പാൻ വേണ്ടി ആയതിനെ ചൂണ്ടിക്കാണിച്ചു കൊടുത്തതാണ് എങ്കിൽ,

അപ്രകാരം ഒരു ചൂണ്ടിക്കാണിക്കലായ ശാപം മനസ്സില്ലാത്ത തന്നെ ഇങ്ങനെ നിർബന്ധിച്ച് അകപ്പെടുത്തിയവനും ഇതിലേയ്ക്ക് എല്ലാം കാരണഭൂതനുമായ പിതാവിന്നു കൊടുക്കേണ്ടതായിരുന്നു. അങ്ങനെ ചെയ്യാത്തതുകൊണ്ട് ഇതു ശരിയായ ശാസനയല്ലാ വ്യസനംകൊണ്ടുള്ള ശാപംതന്നെയാണ്.

സകലവും അറിയുന്ന തന്റെ ദൈവസ്വഭാവപ്രകാരം യഹൂദയുടെ ദ്രാഹത്തെ താൻ ആദ്യമേ വെളിപ്പെടുത്തുവാ നായിട്ടാണ് ശപിച്ചതെങ്കിൽ ഇവനെ ദ്രാഹിയെന്ന് ആദ്യമേ അറിയാതെ അപ്പോസ്തലന്മാരിൽ ഒരുവനായിട്ട് സ്വീകരിച്ചതുകൊണ്ടുതന്നെ യേശുവിനു മുമ്പിൽക്കൂട്ടിയുള്ള അറിവ് ഇല്ലായിരുന്നു എന്ന് നിശ്ചയമാകുന്നു. അതല്ലാ താൻ അറിഞ്ഞുകൊണ്ടുതന്നെ ആയിരുന്നു എങ്കിൽ ആ ദ്രാഹത്തെ താൻ ചെയ്യിച്ചതായിട്ടല്ലേ വരൂ. ആ മുറയ്ക്ക് കൂടിയേ തീരു എങ്കിൽ തന്നെയും പ്രധാനകാരണനായ യഹോവായേയും അല്ലയോ ശപിച്ചുകൊള്ളേണ്ടത്? അതുകൊണ്ട് ഈ സമാധാനവും യഹൂദയെ മാത്രം ദ്രാഹി എന്നു പറയുന്നതും ചേരുന്നില്ല.

എല്ലാംകൂടി അടുത്തു മുറുകിവന്നപ്പോൾ മറ്റു ചിലരേപ്പോലെ യേശുവും അറിഞ്ഞിരിക്കുമെന്നല്ലാതെ മുൻകൂട്ടി അറിഞ്ഞിരുന്നു എന്ന് പറയുന്നത് കള്ളമാകുന്നു.

ഇനിയും യേശുവിന്റെ കഷ്ടതയ്ക്ക് കാരണം യഹൂദാവിന്റെ കാട്ടിക്കൊടുക്കലോ പിതാവിന്റെ നിശ്ചയിക്കലോ അതോ രണ്ടുകൂടിയോ? യഹൂദാവിന്റെ കാട്ടിക്കൊടുക്കലാണെങ്കിൽ പാപബലിയല്ലെന്നു നിശ്ചയം. പിതാവിന്റെ നിശ്ചയിക്കലാണെങ്കിൽ അതിന് അനുകൂലമായ കാണിച്ചുകൊടുക്കലിനെ ചെയ്ത യഹൂദാവിനെ ഒരിക്കലും ദ്രാഹിയാണെന്നു പറകയും നരകത്തിൽ തള്ളുകയും ചെയ്തുകൂടാ. രണ്ടും കൂടിയാണെങ്കിൽ ഒന്നു ഗുണമെന്നും ഒന്നു ദോ‌ഷമെന്നും

"https://ml.wikisource.org/w/index.php?title=താൾ:Kristumata_Nirupanam.djvu/51&oldid=162576" എന്ന താളിൽനിന്ന് ശേഖരിച്ചത്