താൾ:Kristumata Nirupanam.djvu/49

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മാക്കാതെ ഗൂടന്മമായിട്ടു സഞ്ചരിച്ചതെന്തിന്? ഗൂടന്മമായിട്ടല്ലായിരുന്നു എങ്കിൽ (യോഹന്നാൻ 11-അ. 57-വാ.) മഹാപുരോഹിതരും പരീസരും യേശു ഇരിക്കുന്ന സ്ഥലത്തെ ആരെങ്കിലും അറിഞ്ഞാൽ തെര്യപ്പെടുത്തണമെന്ന് ഉത്തരവുകൊടുത്ത് അന്വേ‌ഷിപ്പിക്കുകയും ചെയ്തല്ലോ. എന്നിട്ടും കാണാതെ ഇരുന്നതു എന്തുകൊണ്ട്? അതിനാൽ ജനങ്ങളുടെ ഇടയിൽ ഗൂഢമായിട്ടുതന്നെയാണ് സഞ്ചരിച്ചിരുന്നതെന്നു നിശ്ചയം. എന്നിട്ടും ഭയം മുഴുത്തുകൊണ്ട് സമാധാനമില്ലാതെ അവിടംവിട്ട് വേറെ സ്ഥലത്തു ഒളിച്ചുതാമസി ക്കുകയും ചെയ്തല്ലോ. അത് എന്തിനായിട്ട്? അതങ്ങനെ വൃഥാ പൊയ്പോയെന്നല്ലാതെ ഭയപ്പെട്ടും ഒളിച്ചും അല്ലാ എങ്കിൽ (യോഹന്നാൻ 11-അ. 53,54-വാ.) അന്നുമുതൽ അവർ യേശുവിനെ കൊല്ലുവാൻ ആലോചന ചെയ്തുകൊണ്ട് വന്നതിനാൽ യേശു അവിടം വിട്ടു മരുഭൂമിക്കരുകിൽ എപ്രായിം എന്ന നഗരത്തിലേയ്ക്ക് വാങ്ങി അവിടെ ശി‌ഷ്യന്മാരുമായി പാർത്തു എന്നും (യോഹന്നാൻ 8-അ. 58,59-വാ.) യഹൂദന്മാർ കല്ലെറിയാൻ തുടങ്ങിയപ്പോൾ ഒളിച്ചുപൊയ്ക്കളഞ്ഞെന്നും മലയുടെ വക്കിൽ കൊണ്ടുചെന്നു തലകീഴായി താഴത്തു തള്ളുന്നതിനു യഹൂദന്മാർ ഭാവിച്ചപ്പോൾ ഒളിച്ചോടി എന്നും എഴുതിയിരിക്കുന്നതു എന്തുകൊണ്ട്? അതു മറ്റുള്ള രക്തസാക്ഷികളെപ്പോലെ വേഗതയിലോ ചില ആളുകൾ മാത്രം അറികയോ കഷ്ടപ്പെട്ടാൽ പോരാ തങ്ങൾക്ക് ഒരു രക്ഷിതാവ് വന്നു കഷ്ടം അനുഭവിച്ച് മരിച്ചത് ലോകം അറിഞ്ഞില്ലെന്നു ന്യായവിധിനാളിൽ ഒഴിവുകഴിവു പറയാതിരിപ്പാൻ പ്രസിദ്ധമായി കഷ്ടപ്പെടേണ്ടതാകയാൽ ഇസ്രയേല്യർ എല്ലാവരുംകൂടി വരുന്ന വലിയ പെരുന്നാളായ പെസഹാ ഉൽസവത്തിൽ പുറജാതികളും കാൺകെത്തന്നെ ആകാവൂ എന്നു പിതാവിനാൽ നിശ്ചയിക്കപ്പെട്ടും പുത്രനാൽ സമ്മതിക്കപ്പെട്ടും ഇരുന്നതായ ആ സമയം വരുന്നതിനു മുമ്പെ കഷ്ടപ്പെടുന്നതിന് മനസ്സില്ലാഞ്ഞിട്ടായിരുന്നു ഒളിച്ചിരുന്നത് എങ്കിൽ ഇതിലേയ്ക്ക് വാക്യപ്രമാണം ഉണ്ടോ? ഇല്ലല്ലോ, അതും ഇരിക്കട്ടെ. നിങ്ങൾ പറയുന്നപ്രകാരം യേശുവിന്റെക ഷ്ടപ്പാട് ലോകം ആസകലം അറിയണമെന്ന് പിതാവിന് നിർബന്ധമായി ഉണ്ടായ അഭിപ്രായപ്രകാരം എല്ലാവരും ആ കഷ്ടപ്പാടിനെക്കുറിച്ച് അറിഞ്ഞുകഴിഞ്ഞോ? ഇപ്പോൾ അറിയുന്നോ? ഇനി അറിയുമോ? അനേകഭൂഖണ്ഡങ്ങളിൽ ജനങ്ങൾ യേശുവിന്റെ പേരുപോലും കേട്ടറിയുന്നതിനു മുമ്പേ മരിചുപോയിട്ടുണ്ട്. ഇപ്പോൾ എത്രയോ മരിക്കുന്നുമുണ്ട്. ഇനി എത്രയോ മരിച്ചുപോകുകയും ചെയ്യും. അതുകൊണ്ട് പിതാവിന് ഇതിനെപ്പറ്റി യാതൊരു അഭിപ്രായവും ഇല്ലായിരുന്നു. ഉണ്ടായിരുന്നെങ്കിൽ ആയതു തെറ്റിപ്പോയിരിക്കയാൽ പിതാവിന്റെ മറ്റുള്ള അഭിപ്രായങ്ങളും ഫലിക്കുമെന്ന് വിശ്വ

"https://ml.wikisource.org/w/index.php?title=താൾ:Kristumata_Nirupanam.djvu/49&oldid=162573" എന്ന താളിൽനിന്ന് ശേഖരിച്ചത്