താൾ:Kristumata Nirupanam.djvu/4

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ശിവമയം


ക്രിസ്തുമതസാരം


പതിപ്രകരണം




ദൈവത്തിന്റെ രൂപം


അനാദ്യനന്തനിത്യനായി വ്യാപകനായി സ്വതന്ത്രനായി അരൂപനായി അവികാരിയായി, സത്യം, ജ്‌ഞാനം, അടക്കം, ന്യായം, കൃപ, നന്മ, മേന്മ, നിറവ് മുതലായ ദിവ്യഗുണങ്ങളോടുകൂടിയവനായി പിതാവ്, പുത്രൻ, പവിത്രാത്മാവ് എന്നു മൂന്നുപേരായ ഒരുവനാകുന്നു ദൈവം. അവരിൽ പിതാവിനു യഹോവാ എന്നും പുത്രനു ക്രിസ്‌തു എന്നും യേശു എന്നും പവിത്രാത്മാവിന് പരിശുദ്ധആവി എന്നും കൂടി നാമങ്ങൾ ഉണ്ട്. (സങ്കീർത്തനം 90-അ. 2-വാ യറമി. 23-അ. 24-വാ. മർക്കോസ് 10അ. 27-വ. 1 തിമൊഥെയുസ് 6-അ. 15-വ. സങ്കീർത്തനം 102-അ. 27-വാ. വെളിപ്പാട് 1-അ.8-വാ. 1 നാളാഗമം 29-അ. 9-വാ. ആദി. 17-അ. 1-വാ. പുറപ്പാട് 15-അ. 12-വാ. സങ്കീർത്തനം 145-അ. 17-വാ. പുറപ്പാട് 34-അ. 6-വാ. മത്തായി 28-അ. 19-വാ. ആവർത്തനപുസ്‌തകം 32-അ. 4-വാ. ടി. 33-അ. 27-വാ.) സൃഷ്ടി, സ്‌ഥിതി, സംഹാരം, നിഗ്രഹം, അനുഗ്രഹം ഇവകളാകുന്നു ദൈവകൃത്യങ്ങൾ. അനാദ്യനായ ദൈവം ആദ്യം തന്നെ കൃത്യം ചെയ്യുവാൻ ഇച്‌ഛിച്ചു. പരമണ്ഢലത്തിങ്കൽ ദൈവദൂതന്മാരെ സൃഷ്‌ടിക്കുകയും അവരിൽ തനിക്ക് വിരോധികളായ ചിലരെ പിശാചുക്കളാക്കി നരകത്തിൽ ഇരിക്കത്തക്കവണ്ണം നിയമിക്കുകയും ചെയ്തു. (യഹൂദാ. 6-വെളിപാട് 12-അ. 9-വാ‌. പിന്നീട് ഭൂമിയെയും ആകാശത്തെയും ഒന്നാംദിവസം ഒളിയെയും രണ്ടാംദിവസം വെളിയെയും ജലരൂപങ്ങളായ മേഘങ്ങളെയും മൂന്നാംദിവസം മണ്ണിൽനിന്നും സ്ഥാവരജീവന്മാരെയും നാലാം ദിവസം മഹാപ്രകാശകങ്ങളായ നക്ഷത്രങ്ങളെയും അഞ്ചാംദിവസം ജലത്തിൽ ജലചരങ്ങളെയും ആറാംദിവസം നാനാവിധ മൃഗങ്ങളെയും സൃഷ്ടിച്ചു. അനന്തരം ആ ദിവസംതന്നെ തന്റെ സ്വരൂപമായിട്ടു മനുഷ്യനെ ഉണ്ടാക്കി മൂക്കിന്റെദ്വാരംവഴിയായിട്ടു ജീവശ്വാസത്തെ ഊതിക്കയറ്റി അവനെ ജീവാത്മാവോടുകുടിയവനാക്കി. പിന്നീട്


"https://ml.wikisource.org/w/index.php?title=താൾ:Kristumata_Nirupanam.djvu/4&oldid=162563" എന്ന താളിൽനിന്ന് ശേഖരിച്ചത്