താൾ:Kristumata Nirupanam.djvu/37

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

യേശു മനു‌ഷ്യത്വവും ദൈവത്വവും ഉള്ളവനാകകൊണ്ട് മേല്പറഞ്ഞ സംഗതികളെല്ലാം അദ്ദേഹത്തിന്റെ മനു‌ഷ്യത്വത്തിനു ചേർന്നവയാകുന്നു എങ്കിൽ ആയതു തീരെ ചേർച്ചയാകുന്നില്ല. എന്തുകൊണ്ടെന്നാൽ യേശുവിൽ വെറു മനു‌ഷ്യത്വം മാത്രമല്ലാതെ ദൈവത്വവും കൂടിയുണ്ടായിരുന്നു എങ്കിൽ അദ്ദേഹം സ്നാനം ചെയ്തപ്പോൾ പവിത്രാത്മാവ് ആകാശത്തിൽനിന്നു പ്രാവിന്റെ രൂപമായിട്ട് അദ്ദേഹത്തിന്റെ മേൽ പ്രവേശിക്കുകയും അദ്ദേഹം വ്യാപകനായി ഭവിക്കുകയും ദേവദൂതനാൽ ബലപ്പെടുത്തപ്പെടുകയും മരിക്കുമ്പോൾ ദൈവമേ എന്നെ എന്തുകൊണ്ടു കൈവിട്ടു എന്നു പറഞ്ഞു നിലവിളിക്കുകയും ദൈവത്തിനാൽ സേവകനെന്നു പറയപ്പെടുകയും ചെയ്യണമെന്നില്ലായിരുന്നു. അല്ലാതെയും സാധാരണ ജനിച്ചുവളർന്നു എന്തൊക്കെ അല്പം പ്രസംഗിച്ചുകൊണ്ടുനടന്നതായ ഒരു മനു‌ഷ്യനിൽ ദൈവത്വംകൂടി ഉണ്ടായിരുന്നുവെന്ന് അല്പം പോലും മതിയായ കാരണം കൂടാതെ പറഞ്ഞു സാധിപ്പാൻ ഉൽസാഹിച്ചുനോക്കുന്നതു ചേരുന്നില്ല. ചേരുകയുമില്ല.

മതിയായ കാരണങ്ങൾ ഉണ്ട്. എങ്ങനെയെന്നാൽ ദൈവം യേശുവിനെ തന്റെ പുത്രനെന്നും താൻ അദ്ദേഹത്തിന്റെ പിതാവെന്നും പറഞ്ഞിരിക്കകൊണ്ട് യേശുവിന് ദൈവത്വമുണ്ടെന്നു സാധിക്കാമല്ലോയെങ്കിൽ,

(യോഹന്നാൻ 10-അ 33 മുതൽ 36) യെഹൂദന്മാർ യേശുവിനോട് മനു‌ഷ്യനായിരിക്കുന്ന നീ നിന്നെത്തന്നെ ദേവനെന്നു പറയുകയും ദേവനെ ദു‌ഷിക്കുകയും ചെയ്യുന്നു എന്നു കടന്നുചോദിചപ്പോൾ അവരോട് ഉത്തരമായിട്ട് "നിങ്ങൾ ദൈവങ്ങളാകുന്നു എന്നു ഞാൻപറഞ്ഞു എന്നു നിങ്ങളുടെ വേദത്തിൽ എഴുതിയിരിക്കുന്നില്ലയോ?" "ദൈവത്തിന്റെ വചനം ആർക്കുണ്ടായോ അവർ ദൈവങ്ങൾ എന്ന് അവൻ ചൊല്ലുന്നു എങ്കിൽ വേദവാക്യമോ ലംഘിക്കപ്പെടുവാൻ കഴികയില്ലല്ലോ. പിതാവ് ശുദ്ധമാക്കി ലോകത്തിൽ അയച്ചിട്ടുള്ളവനെക്കുറിച്ച് ഞാൻദൈവത്തിന്റെ പുത്രനാകുന്നു എന്നു നിങ്ങളോട് പറഞ്ഞതുകൊണ്ട് നീ ദൈവദൂ‌ഷണം പറയുന്നു എന്നു നിങ്ങൾ പറയുന്നുവോ?" (യോഹന്നാൻ 20.അ. 17-വാ) എന്നെ തൊടരുത്. എന്തു കൊണ്ടെന്നാൽ ഞാൻ എന്റെ പിതാവിന്റെ അടുക്കലേയ്ക്ക് ഇതുവരെയും കരേറിപ്പോയില്ല. എന്നാൽ നീ എന്റെ സഹോദരന്മാരുടെ അടുക്കൽ പോയിട്ട് ഞാൻ എന്റെ പിതാവിന്റെയും നിന്റെ പിതാവിന്റെയും എന്റെ ദൈവത്തിന്റെയും നിങ്ങളുടെ ദൈവത്തിന്റെയും അടുക്കൽ കരേറി പോക്കുന്നു എന്നു പറക. ഇതാ യേശുവിന്റെ ഈ ഒരു വാക്യം പോരെയോ? ഇതിൽ സംശയമറത്തു പറഞ്ഞു കളഞ്ഞല്ലോ. ഇതുകൊണ്ട് മറ്റുള്ളവർക്ക് ഏതാണൊ ദൈവം അതുതന്നെ യേശുവിനും ദൈവ

"https://ml.wikisource.org/w/index.php?title=താൾ:Kristumata_Nirupanam.djvu/37&oldid=162560" എന്ന താളിൽനിന്ന് ശേഖരിച്ചത്