താൾ:Kristumata Nirupanam.djvu/3

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നങ്ങൾക്കും അന്യന്മാർക്കും വിശി‌ഷ്യാ ക്രിസ്തുമതക്കൊടുംകുഴിയിൽപ്പെട്ട് കഷ്‌ടപ്പെടുന്ന പെരുമ്പാപികൾക്കുപോലും സംബന്ധിക്കുന്നതാകുന്നു. വിശേ‌ഷിച്ച് മലയാളികളായഹിന്ദുക്കൾ ഈ സംഗതിയെ അശേ‌ഷം ആലോചിക്കാതെ, അവരുടെ പാട് അവർക്ക്, നമ്മു്ടെ കാര്യം നമുക്ക്, എന്നിങ്ങനെ വിചാരിച്ച് ജീവകാരുണ്യം കൂടാതെ അടങ്ങിയിരിക്കുന്നത് ഈശ്വരകോപത്തിന് മുഖ്യമായ കാരണമല്ലയോ? ഹിന്ദുക്കളായ മഹാന്മാരെ! നിങ്ങൾ ഇനിയെങ്കിലും അടങ്ങിയിരിക്കാതെ അവരവരുടെ ശക്‌തിക്കുതക്കവണ്ണം വിദ്യകൊണ്ടോ ധനംകൊണ്ടോ കഴിയുന്നതും ഉത്സാഹിച്ച് ഈ ക്രിസ്തുമതദുരാചാരങ്ങളെ നിവൃത്തിപ്പിക്കുവാൻ തുനിയുമെന്ന് ഞാൻ വിശ്വസിക്കുന്നു. അശേ‌ഷം ധനപുഷ്‌ഠിയും മറ്റുമുണ്ടായിട്ടല്ല എന്റെ ഈ ഉപക്രമം. പിന്നെയോ അണ്ണാറക്കണ്ണനും തന്നാലായത് എന്ന പഴമൊഴിയേയും, ‘ഉത്സാഹിനം പുരു‌ഷസിംഹമുപൈതി ലക്ഷ്മീഃ’ എന്ന സജ്ജന വചനത്തെയും അനുസരിച്ച് ഈ കാര്യത്തിൽ എന്നാൽകഴിയുന്നതും ഉത്സാഹിപ്പാൻതയ്യാറായതാണ്. ആ ഉത്സാഹത്തിന്റെ പൂർവ്വപീഠികയായിട്ടാണ് ഞാൻ ക്രിസ്തുമതച്‌ഛേദനമെന്ന ഈ പുസ്തകത്തെ എഴുതി ഇപ്രകാരം പ്രസിദ്ധംചെയ്യുമാറാക്കിയത്. ഈ ഉപന്യാസത്തിൽ യുക്തിന്യായങ്ങൾക്കോ മറ്റോ വല്ല ഭംഗവും വന്നിട്ടുണ്ടെങ്കിൽ അതിനെ പരി‌ഷ്കരിക്കുന്നതു തന്നെ മഹാന്മാരായ നിങ്ങളുടെ അനുഗ്രഹമെന്നു വിശ്വസിച്ച് ഈ പുസ്തകത്തെ നിങ്ങളുടെ ദിവ്യസന്നിധിയിൽ സമർപ്പിച്ചുകൊള്ളുന്നു.

-ഷൺമുഖദാസൻ


"https://ml.wikisource.org/w/index.php?title=താൾ:Kristumata_Nirupanam.djvu/3&oldid=162552" എന്ന താളിൽനിന്ന് ശേഖരിച്ചത്