Jump to content

താൾ:Kristumata Nirupanam.djvu/23

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അല്ലയോ ക്രിസ്തീയ പ്രസംഗികളേ!

യഹോവ ആദിമനു‌ഷ്യരെ വിവേകമില്ലാത്തവരായിട്ടു സൃഷ്ടിച്ചത് എന്തിന്? അങ്ങനെ അല്ല അവർ വിവേകമുള്ളവർതന്നെ ആയിരുന്നു എങ്കിൽ വിലക്കപ്പെടുന്നതിനെ ചെയ്യുന്നതാണ് ചീത്ത, ചെയ്യാതിരിക്കുന്നതാണ് നല്ലത് എന്നു തിരിച്ചറിയാതെ വിലക്കിയ കനിയെ ഭക്ഷിച്ചത് എന്തുകൊണ്ട്?

ആ കനിയെ ഭക്ഷിച്ചതിന്റെ ശേ‌ഷം ഉണ്ടായ ഗുണദോ‌ഷജ്ഞാനം മുമ്പേ ഇല്ലാതിരുന്നതും എന്തുകൊണ്ട്?

അപ്രകാരം സൃഷ്ടിച്ച യഹോവാ അവരെ ഇരുത്തിയ തോട്ടത്തിൽ ഉപയോഗമില്ലാത്ത ഒരു വൃക്ഷത്തെയും കൂടി ഉണ്ടാക്കിവച്ചത് എന്തിന്? ഒരു പിതാവാകട്ടെ കാഴ്ചയ്ക്കു നല്ലതായ ഒരു വി‌ഷക്കനിയെ കൊണ്ടുചെന്നു വിവേകമില്ലാത്ത കുട്ടികൾ ഇരിക്കുന്ന തന്റെ വീട്ടിൽ വെച്ച് ഇതിനെ ഭക്ഷിക്കരുതെന്ന് വിലക്കിയേച്ചു പോയതിന്റെ ശേ‌ഷം അവർ അതിനെ ഭക്ഷിച്ചു അപചയപ്പെട്ടുവെങ്കിൽ ആ കുറ്റം ആ പിതാവിന്റെ പേരിലല്ലാതെ കുട്ടികളുടെ പേരിലാകുമോ? അതുപോലെ ആദിമനു‌ഷ്യർ പാപികളായ കുറ്റം ആ യഹോവാ എന്ന ദൈവത്തിലല്ലാതെ അവരിൽ ഇരിക്കുമോ?

ഇനിയും ആ ദൈവം, താൻ പറഞ്ഞപ്രകാരം വിലക്കിയ പഴത്തെ ഭക്ഷിച്ച ആളിനെ അന്നുതന്നെ മരണശിക്ഷ കൊടുക്കാതെ വിട്ടുകളഞ്ഞത് നീതിയോ? അത് കൃപകൊണ്ടെന്നുവരികിൽ സർവ്വജ്ഞനായ താൻ പിന്നീടു വരുവാൻ പോകുന്ന എല്ലാവറ്റെയും അറിയുന്നവനായിരിക്കെ അതിനെ മുമ്പിൽകൂട്ടി നിരൂപിക്കാതെ വിട്ടുപോയത് എന്തുകൊണ്ട്?

മേലും, ആ കനിയെ തിന്നാൽ ഗുണദോ‌ഷജ്ഞാനം ഉണ്ടാകുമെന്നുള്ളത് വാസ്തവമാണല്ലൊ. ആ സ്ഥിതിക്ക് അതിനെ വിലക്കിയതു

"https://ml.wikisource.org/w/index.php?title=താൾ:Kristumata_Nirupanam.djvu/23&oldid=162545" എന്ന താളിൽനിന്ന് ശേഖരിച്ചത്