Jump to content

താൾ:Kristumata Nirupanam.djvu/105

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

എന്നുവരികിൽ നാമെന്തുചെയ്യും. കമന്നു വീണു മുഖം ഭൂമിയിൽ തല്ലിയിട്ടും മീശയിൽ മണ്ണുപുരണ്ടില്ലെന്നും ഡീക്കുപറകയുന്നവരും മനസ്സിലൊന്നും വാക്കിലൊന്നുമായിട്ടു ശമ്പളത്തിനുവേണ്ടി കിടന്നു മാറടിക്കുന്നവരുമായ ഈ കൂട്ടക്കാരോട് എന്തൊക്കെ എത്രയൊക്കെ പറഞ്ഞാൾ തന്നെയെന്താ? ഈ അസംബന്ധങ്ങളെയൊക്കെ തള്ളിയേച്ച് ന്യായ മാർഗ്ഗമായിട്ടു ഖണ്ഡിച്ചു വ്യവഹരിച്ചു സ്ഥാപിക്കുന്നു എന്നുവരികിൽ ആ അഭിപ്രായത്തിൽ നാമും ചേർന്നു കൊള്ളുന്നതിലേയ്ക്കു തയാർ.

  1. ക്രിസ്തുമതം ഇന്ന സ്ഥിതിയിലുള്ളതാണെന്ന് ഇതിനെ വായിക്കുന്നവർക്ക് അറിവു കിട്ടും. അതുകൊണ്ട് മലയാളികളായ ഹിന്ദുക്കൾക്ക് ഇത് ഏറ്റവും ഉപകാരമായി ഭവിക്കുമാറാകണമെന്ന എന്റെ അത്യാഗ്രഹം സഫലമായി ഭവിക്കുന്നതിലേയ്ക്ക് സാക്ഷാൽ പരമശിവന്റെയും പുരാതന മഹാത്മാക്കളുടെയും സജ്ജനങ്ങളുടെയും ഈ വി‌ഷയത്തിൽ ഇപ്പോൾ ഉത്സാഹിചു കൊണ്ടിരിക്കുന്നവരായ ഗുരുക്കന്മാരുടെയും പൂർണ്ണാനുഗ്രഹത്തെത്തന്നെ ആശ്രയിച്ചുകൊള്ളുന്നു.
  2. അല്ലയോ ഹിന്ദുക്കളേ, നിങ്ങൾ ദയവുചെയ്ത് ഈ പുസ്തകത്ത ചിത്തസമാധാനത്തോടുകൂടി ആദ്യം തുടങ്ങി അവസാനം വരെയും വായിച്ചു മനസ്സിലാക്കുകയും ഇതിൽ കാണിച്ചിട്ടുള്ള ന്യായങ്ങളാൽ ക്രിസ്തുമതം ഛേദിക്കപ്പെട്ടോ ഇല്ലയോ എന്നു നല്ലതിൻവണ്ണം ചിന്തിച്ചു നോക്കുകയും ചെയ്യുവിൻ.

അവർ നിങ്ങളെ അവരുടെ ക്രിസ്തുമതത്തിൽ ചേർക്കുന്നതിലേയ്ക്ക് ഉത്സാഹിച്ചു വന്നു വാദിക്കുമ്പോൾ ആ വാദങ്ങളെ ഒക്കെയും നല്ല പ്രബലന്യായങ്ങളെക്കൊണ്ട് ഖണ്ഡിച്ചുവിട്ടും കളഞ്ഞ് പരിപൂർണ്ണദൈവമായിരിക്കുന്ന പരമശിവനെ ഭജിച്ചു സൽഗതിയെ പ്രാപിക്കുന്നവരായി ഭവിപ്പിൻ.

ഇനിയും അടുത്തപോലെ കാണാം.

"https://ml.wikisource.org/w/index.php?title=താൾ:Kristumata_Nirupanam.djvu/105&oldid=162531" എന്ന താളിൽനിന്ന് ശേഖരിച്ചത്