താൾ:Koudilyande Arthasasthram 1935.pdf/78

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൬൭
പതിനെട്ടാം പ്രകരണം ഇരുപത്തൊന്നാം അധ്യായം


ആനപ്പുറത്തോ തേരിലോ കയറിയിട്ടേ സന്നദ്ധമായിട്ടുള്ള സൈന്യത്തെ സന്ദർശിക്കാവൂ. രാജാവു രാജധാനിയിൽ നിന്നു പുറത്തുപോകുമ്പോഴും രാജധാനിയിലേക്കു വരുമ്പോഴും രാജമാർഗ്ഗത്തിന്റെ ഇരുപുറവും ദണ്ഡികളെക്കൊണ്ടു ശസ്ത്രപാണികളും പ്രവ്രജിതരും അംഗവൈകല്യമുള്ള വരുമായവരെ വഴി മാററിയിട്ടേ ഗമിക്കാവൂ. പുരുഷസംബാധത്തിൽ (ആൾത്തിരക്കിൽ) രാജാവുപ്രവേശിക്കുകയു മരുതു്. യാത്രകൾ, സമാജങ്ങൾ, ഉത്സവങ്ങൾ, പ്രവഹണങ്ങൾ (വിനോദയാത്രകൾ) എന്നിവയിൽ ദശവർഗ്ഗികരെ (പത്തു പടയാളികളോടുകൂടിയ പടത്തലവന്മാരെ) നിറുത്തിയിട്ടേ രാജാവു പോകാവൂ.

എവണ്ണം താനൊററുകാരാൽ
മാററാരെക്കാത്തിടുന്നുവോ
മാററാരിൽനിന്നുമവ്വണ്ണം
തന്നെക്കാക്കേണമൂഴിപൻ.

കൌടില്യന്റെ അർത്ഥശാസ്ത്രത്തിൽ, വിനയാധികാരികമെന്ന ഒന്നാമധികരണത്തിൽ, ആത്മരക്ഷിതകമെന്ന ഇരുപത്തൊന്നാം അധ്യായം.


വിനയാധികാരികം ഒന്നാമധികരണം കഴിഞ്ഞു.
Wiki.png

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/78&oldid=203079" എന്ന താളിൽനിന്ന് ശേഖരിച്ചത്