വിനയാധികാരികം | ഒന്നാമധികരണം |
ന്റെ കണ്ണിൽ ഒപ്പിയിട്ടുവേണം രാജാവിന്നു വസ്ത്രവും മാല്യവും കൊടുക്കുവാൻ. സ്നാനജലം, അനുലേപനം, പ്രഘൎഷണം, ചൂൎണ്ണവാസം, സ്നാനീയം എന്നിവ തന്റെ വക്ഷസ്സിലും കൈകളിലും തേച്ചതിനുശേഷം വേണം കോടുക്കുവാൻ. ഇതുകൊണ്ടു പരദേശത്തുനിന്നു വന്ന പദാൎത്ഥങ്ങളും പറയപ്പെട്ടു.
കുശീലവന്മാർ ശസ്ത്രവും അഗ്നിയും വിഷവുമൊഴികെയുള്ള പദാൎത്ഥങ്ങളുപയോഗിച്ചു മാത്രമേ രാജാവിനെ വിനോദിപ്പിക്കാവൂ. അവരുടെ ആതോദ്യ(വാദ്യ)ങ്ങളും അശ്വം, രഥം, ഗജം എന്നിവയുടെ അലങ്കാരങ്ങളും അന്തഃപുരത്തിൽ സൂക്ഷിക്കുകയും വേണം.
മൌലപുരുഷന്മാർ ആദ്യം അധിഷ്ഠാനം ചെയ്ത യാനവാഹനങ്ങളിൽ മാത്രമേ രാജാവു കയറാവൂ; ആപ്തനായ നാവികൻ തുഴയുന്ന തോണിയിലേ ആരോഹണം ചെയ്യാവൂ; മറെറാരു തോണിയോടു കൂട്ടികെട്ടിയതും വാത വേഗത്താൽ നയിക്കപ്പെടുന്നതുമായ തോണിയിൽക്കയറരുതു്. രാജാവു തോണി കടക്കുമ്പോൾ ഉദകസമീപത്തിങ്കൽ സൈന്യങ്ങൾ കാവൽ നിൽക്കുകയും വേണം. മത്സ്യഗ്രാഹന്മാർ പരിശോധിച്ചു ശുദ്ധമാക്കിയ ജലാശയത്തിലേ രാജാവു അവഗാഹംചെയ്യാവൂ; വ്യാളഗ്രാഹന്മാർ പരിശോധിച്ചു ശുദ്ധമാക്കിയ ഉദ്യാനത്തിലേ പോകാവൂ; ലുബ്ധകരും ശ്വഗണികളും ചെന്നു ചോരഭയത്തേയും വ്യാളഭയത്തെയും ശത്രുഭയത്തെയും നീക്കി ശുദ്ധമാക്കിയ മൃഗയാരണ്യത്തിൽ മാത്രമേ ചലലക്ഷ്യവേധനം പരിചയിക്കുന്നതിനുവേണ്ടിപ്പോകാവൂ. ആപ്തന്മാരായ ശസ്ത്രപാണികളാൽ പരിവൃതനായിട്ടേ സിദ്ധതാപസനെ സന്ദശിക്കാവൂ ; മന്ത്രിപരിഷത്തിനാൽ പരവൃതനായിട്ടേ സാമന്തദൂതനെക്കാണാവൂ; സന്നദ്ധനായി കുതിരമേലോ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.