പതിനെട്ടാം പ്രകരണം | ഇരുപത്തൊന്നാം അധ്യായം |
വയിലെ നൂലും രോമവും കൊഴിഞ്ഞുപോകയും ചെയ്യും. ലോഹമയങ്ങളായ വസ്തുക്കളിൽ വിഷം കലൎന്നാൽ ചേറുതേച്ചതുപോലെയും, മണിമയങ്ങളായ ദ്രവ്യങ്ങളിലായാൽ മാച്ചു പറ്റിയതുപോലേയും ഇരിക്കും; മണികളുടെ സ്നേഹവും രാഗവും ഗുരുത്വവും പ്രഭയും വൎണ്ണവും സ്പൎശവും നശിക്കുകയും ചെയ്യും. ഇങ്ങനെ വിഷയുക്തലക്ഷണങ്ങൾ.
വിഷം കൊടുക്കുന്നവന്റെ മുഖം ശുഷ്കമായും ശ്യാമമായും ഇരിക്കും; അവന്നു വാക്സംഗം, വിയൎപ്പു, കോട്ടുവായ, അതിമാത്രമായ വേപഥു, പ്രസ്ഖലനം, ബാഹ്യവിപ്രേക്ഷണം (പുറമെയുള്ളവയെ ശ്രദ്ധിച്ചംകൊണ്ടു നോക്കുക) ആവേഗം എന്നിവയും സ്വകൎമ്മത്തിലും സ്വസ്ഥാനത്തും ഉറച്ചിരിക്കായ്കയുമുണ്ടാകും.
അതുകോണ്ടു വിഷഹാരികളും വൈദ്യന്മാരും രാജാവിന്റെ അടുത്തു് എപ്പോഴുമുണ്ടായിരിക്കണം.
വൈദ്യൻ ഔഷധാഗാരത്തിൽനിന്നു താനാസ്വദിച്ചുനോക്കി വിശുദ്ധമെന്നു കണ്ട ഔഷധം എടുത്തു്, പാചകനും പേഷകനും താനും വീണ്ടും സ്വാദുനോക്കിയതിന്നു ശേഷം വേണം രാജാവിന്നു കൊടുക്കുവാൻ. രാജാവിന്നു വേണ്ട പാനവും പാനീയവും ഔഷധംകൊണ്ടുതന്നെ പറയപ്പെട്ടു.
കല്പകന്മാ(ക്ഷുരകന്മാർ)രും പ്രസാധകന്മാരും സ്നാനം ചെയ്തു ശുദ്ധവസ്ത്രം ധരിച്ചു കൈകഴുകി അന്തൎവ്വംശികരുടെ കയ്യിൽനിന്നു മുദ്രയോടുകൂടിയതായ ഉപകരണം വാങ്ങി അതുകൊണ്ടുവേണം രാജാവിനെപ്പരിചരിക്കുവാൻ.
സ്നാപകൻ, സംവാഹകൻ, ആസ്തരകൻ, രജകൻ, മാലാകാരൻ എന്നിവരുടെ കൎമ്മങ്ങൾ ദാസികളോ അവരുടെ മേൽന്നോട്ടത്തോടുകൂടി ശില്പികളോ ചെയ്യണം; ത9 ✹

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.