താൾ:Koudilyande Arthasasthram 1935.pdf/732

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൭൨൧

            ഒരുനൂറ്റെഴുപത്താം പ്രകരണം          അഞ്ചാമധ്യായം
                  
                 ജയിച്ചുകഴിഞ്ഞാൽ വർണ്ണാശ്രമവിഭാഗത്തോടുക്കൂടിയ
      പൃഥിയെ സ്വധർമ്മമനുസരിച്ചു പരിപാലിക്കണം.
                     ഉപജാപാപസർപ്പങ്ങൾ,
                     വാമനം, പർയ്യുപാസനം,
                     അവമർദ്ദവുമഞ്ചേവം
                      ദുർഗ്ഗലാഭനഹേതുവാം.
         കൗടില്ല്യന്റെ അർത്ഥശാസ്ത്രത്തിൽ, ദുർലഗ്ഗംഭോപായമെന്ന
          പതിമൂന്നാമധികരണത്തിൽ, പർയ്യാപാസനകർമ്മം-
                   അവമർദ്ദം എന്ന നാലാമധ്യായം.
                                 ------------------------------------------
                                
                                          അഞ്ചാം   അധ്യായം
                                          ------------------------
                                    ഒരുനൂറ്റെഴുപത്താറാം പ്രകരണം.
                                                ലബ്ധപ്രശമനം.                 
                                 
                     വിജിഗീഷുവിന്റെ സമാത്ഥാനം അടവി മുതലായത്, ഗ്രാമം മുതലായതു് എന്നിങ്ങനെ രണ്ടു വിധവും അദ്ദേഹത്തിന്റെ ലാഭം(രാജ്യലാഭം) നവം(പുതുതായി സമ്പാദിച്ചതു്), ഭൂതപൂർവ്വം(മുമ്പു തന്റെ വകയായിരുന്നത്;ശത്രുവിൽനിന്നു വീണ്ടെടുത്തത്), പിത്ര്യം(പിതാവിൽനിന്ന് വന്നത്) എന്നിങ്ങനെ മൂന്നു വിധമാകുന്നു.
            നവമായ ഒരു രാജ്യം ലഭിച്ചാൽ പരന്റെ (ആ രാജ്യം ഭരിച്ചിരുന്നവന്റെ) ദോഷങ്ങളെ തന്റെ ഗുണങ്ങളെക്കൊണ്ടും, ഗുണങ്ങളെ അതിലിരട്ടിയായ ഗുണങ്ങളെകൊണ്ടും മറയ്ക്കുകയും സ്വധർമ്മാനുഷ്ഠാനം, കർമ്മങ്ങളിൽ അനുഗ്രഹപരിഹാരങ്ങൾ, ദാനമാനങ്ങൾ എന്നിവ വഴിയായി പ്രജകൾക്കു പ്രി.ഹിതങ്ങളായ കാര്യങ്ങളെ അനുഷ്ഠിക്കുകയും ചെയ്യണം.                                                                                                                                                                   91*
"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/732&oldid=151710" എന്ന താളിൽനിന്ന് ശേഖരിച്ചത്