താൾ:Koudilyande Arthasasthram 1935.pdf/72

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൬൧
പതിനേഴാം പ്രകരണം ഇരുപതാം അധ്യായം


ത്തും കന്യകാപുരവും കമാരപുരവും നിൎമ്മിക്കണം. പുരോഭാഗത്തിങ്കലുളള കക്ഷ്യാവിഭാഗത്തിൽ യഥാക്രമം അലങ്കാരഗൃഹം, മന്ത്രഗൃഹം, ആസ്ഥാനമണ്ഡപം എന്നിവയും കുമാരസ്ഥാനം (യുവരാജാവിന്റെ ഇരിപ്പിടം), അധ്യക്ഷസ്ഥാനം എന്നിവയുമായിരിക്കണം. എല്ലാ കക്ഷ്യകളുടേയും മധ്യങ്ങളിൽ അന്തൎവ്വംശികസൈന്യം (അന്തഃപുരാധികൃതന്റെ കീഴിലുളള സൈന്യം) കാവൽ നിൽക്കുകയും വേണം.

അന്തർഗൃഹത്തിൽവച്ചൂം സ്ഥവിരയായ പരിചാരിക പരിശോധിച്ചതിന്നും ശേഷവും വേണം രാജാവു് ദേവിയെക്കാണുവാൻ; ഒരു ദേവിയേയും രാജാവു് അങ്ങോട്ടു ചെന്നു കാണരുതു്. എന്തുകൊണ്ടെന്നാൽ - ദേവീഗൃഹത്തിൽ ഒളിച്ചിരുന്നിട്ട് ഭദ്രസേനനെ അദ്ദേഹത്തിന്റെ ഭ്രാതാവു കൊന്നുകളഞ്ഞു; അമ്മയുടെ ശയ്യിൽ ഒളിച്ചു കിടന്നിട്ടു കരൂശരാജാവിനെ അദ്ദേഹത്തിന്റെ പുത്രനും ഹനിച്ചു. ലാജം തേനുകാണ്ടെന്നു പറഞ്ഞു വിഷംകൊണ്ടു കുഴച്ചു കൊടുത്തിട്ടു കാശിരാജാവിനെ അദ്ദേഹത്തിന്റെ ദേവി നിഗ്രഹിച്ചു; വിഷലിപ്തമായ നൂപുരംകൊണ്ടു വൈരന്ത്യരാജാവിനേയും, വിഷലിപ്തമായ മേഖലാമണികൊണ്ടു സൌവീരരാജാവിനേയും, വിഷലിപ്തമായ കണ്ണാടി കൊണ്ടു ജാലൂഥരാജാവിനേയും, വേണിയിൽ ശസ്ത്രം ഒളിച്ചുവെച്ചു വിഡൂരഥനേയും അവരുടെ ദേവിമാർ വധിച്ചുകളഞ്ഞു. അതുകൊണ്ടു രാജാവു ഈ ആപൽ സ്ഥാനങ്ങളെ പരിഹരിക്കണം.

രാജാവു തന്റെ ദേവിമാൎക്കു മുണ്ഡന്മാർ, ജടിലന്മാർ, കുഹകന്മാർ (ആഭിചാരം ചെയ്യുന്നവർ) എന്നിവരോടും ബാഹ്യകളായ ദാസികളോടുമുളള പ്രതിസംസൎഗ്ഗത്തെ പ്രതിഷേധിക്കണം. ദേവിമാരെ അവരുടെ കുല്യ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/72&oldid=211281" എന്ന താളിൽനിന്ന് ശേഖരിച്ചത്