താൾ:Koudilyande Arthasasthram 1935.pdf/7

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
v


ത്യാ സങ്കല്പിച്ചുപോരുന്ന ദ൪ശനങ്ങളെപ്പോലെ അ൪ത്ഥശാസ്ത്രവും, അതീതചരിത്രപരിണാമത്തേയും രാജ്യങ്ങൾ തമ്മിൽ കാര്യസംബന്ധമായുള്ള സമകാലീനഘടനയേയും അപേക്ഷിച്ച് ,സാമുദായകവും സാമ്പത്തികവും രാഷ്ട്രീയവൂമായൂള്ള വിവിധവാദവിഷയങ്ങലളെ നിഷ്ക്രഷ്ടനിയമിതരീതിയിലല്ലെങ്കിലും കുലങ്കഷ ഒരു സമ്പ്രദായത്തി ഉപപാദിക്കുന്നതിന്നുള്ള ഒരു നിരന്തരപരിശ്രമമാകുന്നു.കൌടില്യൻ തന്റെ പൂ൪വപക്ഷങ്ങളെ ഉപക്ഷേപിക്കുന്നതിലും അവയുടെ സിദ്ധാന്തപക്ഷങ്ങളെ സ്ഥാപിക്കുന്നതിലും ചില കാലങ്ങളിൽ നിർദ്ദയന്മാരോ അനഭിജ്ഞന്മാരോ ആയ വിമശകന്മാരോ തന്റെ മേൽ പ്രത്യക്ഷമായ അധാ൪മ്മികത്വം ആരോപിക്കാ൯ പ്രേരിപ്പിക്കത്തക്ക വിധം രാജനീതി വൈദഗ്ദ്ധ്യത്തേയുംല കാര്യകുശലതയേയും പ്രദർശിപ്പിക്കുന്നുണ്ട്.എന്നാൽ കൌടില്യൻ അദ്ദേഹത്തിന്റെ കാലത്തെ പ്രധാനസാമുദായികചിന്തകൻ മത്രമാകയാൽ പ്ലേറ്റോവിന്റെ രഷ്ട്രീയാദശംവരെ കയറുവാൻ സാധിച്ചില്ലെന്നു വരുകിലും അദ്ദേഹം അക്കാലത്തെ സാമുദായികപാരമ്പര്യങ്ങളുടെയും സാമ്പത്തികവും രാഷ്ട്രീയവുമായ അഭിലാഷങ്ങളുടെയും ഒരു നിശ്വാസ്താപപാദകനായിരുന്നു എന്നു തെളിയിക്കുവാൻ പ്രാചീനഭാരതചരിത്രത്തിൽ സമാന്യജിജ്ഞാസുവായ ഏവനും സാധിക്കുന്നതാണ്.

നിഷ്ക്കർഷാംശത്തിൽ അർത്ഥശാസ്ത്രത്തോടു കിടപിടിക്കുവാൻ പാശ്ചാത്യചിന്തകന്മാരിൽ പ്രണീതമായ ഏതെലും ഒരു ഗ്രന്ഥം ഉണ്ടോ എന്നു സംശയമാണ്. അശിക്ഷിതരായവ൪ക്ക് അന്തർവ്വിഷയബാഹുല്യംകൊണ്ട് ഇതിലെ ആസൂത്രണങ്ങൾ അദൃശ്യങ്ങളായിത്തീർന്നേക്കാം എന്നാൽ, ഒരു സൂക്ഷമപരിശോധകനും ഈ ഗ്രന്ഥം യുക്തിയുക്തമായ ഗണവിഭജനത്തിന്റെയും പൌവ്വാപയ്യയോജനത്തിന്റെയും പദ്ധതിയെ അനുസരിക്കുന്നുണ്ടെന്നു

സ്പഷ്ടമായിരിക്കും. ഉദ്യമത്തിന്റെ വിശാലത വിഷയസംവി


Wiki.png

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/7&oldid=153930" എന്ന താളിൽനിന്ന് ശേഖരിച്ചത്