താൾ:Koudilyande Arthasasthram 1935.pdf/68

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൫൭
പതിനാറാം പ്രകരണം പത്തൊമ്പതാം അധ്യായം


ക്കു കാണ്മാൻ പ്രയാസമായതുകൊണ്ടു് അദ്ദേഹത്തെക്കൊണ്ടു് ആസന്നസേവകന്മാർ കാൎയ്യാകാൎയ്യങ്ങളെ വിപൎയ്യസ്തമായി ചെയ്യിച്ചേക്കും. അങ്ങനെ വന്നാൽ രാജാവു പ്രകൃതികോപത്തിന്നു പാത്രമാകയോ ശത്രുവിനു വശഗനാകയോ ചെയ്യും. അതുകൊണ്ടു ദേവകാൎയ്യം, ആശ്രമകാൎയ്യം, പാഷണ്ഡകാൎയ്യം, ശ്രോതിയകാൎയ്യം, പശുകാൎയ്യം, പുണ്യസ്ഥാനകാൎയ്യം, ബാലകാൎയ്യം, വൃദ്ധകാൎയ്യം, വ്യാധിതകാൎയ്യം, വ്യസനികാൎയ്യം, അനാഥകാൎയ്യം, സ്ത്രീകാൎയ്യം എന്നീ ക്രമത്തിൽ രാജാവ് കാൎയ്യങ്ങളെ നോക്കണം. അല്ലെങ്കിൽ കാൎയ്യഗൌരവമനുസരിച്ചോ ആത്യയികമായതിനെ അനുസരിച്ചോ കാൎയ്യങ്ങൾ ക്രമപ്പെടുത്തി നോക്കുന്നതിന്നും വിരോധമില്ല.

അടിയന്തരകാൎയ്യങ്ങൾ
കാലംതെറ്റാതെ കേൾക്കണം
കാലംപോയാൽകൃച്ഛസാദ്ധ്യ
മാകാമായതസാധ്യമോ.

വൈദ്യതാപസകാൎയ്യങ്ങ
ളഗ്നിശാലയിൽവച്ചുതാൻ
പുരോഹിതാചാൎയ്യരോടൊ-
ത്തേറ്റു വന്ദിച്ചു കേൾക്കേണം.

ചെയ്വൂ തപസ്വികാൎയ്യങ്ങൾ
ത്രൈവിദ്യരൊടു കൂടവേ
അരുതൊറ്റയ്ക്കതുവിധം
മായായോഗികൾ കാൎയ്യവും.

വ്രതം രാജാവിനുത്ഥാനം,
യജ്ഞം കാൎയ്യാനുശാസനം,
ദ‍ക്ഷിണാ സമദിശത്വം,
ദീക്ഷാന്ത്യമഭിഷേകവും.

8 ✹












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/68&oldid=210108" എന്ന താളിൽനിന്ന് ശേഖരിച്ചത്