Jump to content

താൾ:Koudilyande Arthasasthram 1935.pdf/649

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൬൩൮ അഭിയാസ്യൽകർമ്മം ഒമ്പതാമധികരണം ഉപായങ്ങൾ പതിനഞ്ചു് *.ഇങ്ങനെതന്നെ പ്രതിലോമമായിട്ടും പതിനഞ്ച്. ഇവയിൽവച്ചു് ഒരുപായംകൊണ്ടുള്ള സിദ്ധി ഏകസിദ്ധി; രണ്ടുപായങ്ങളെക്കൊണ്ടുള്ളതു ദ്വിസിദ്ധി; മൂന്നുപായങ്ങളെക്കൊണ്ടുള്ളതു ത്രിസിദ്ധി; നാലുകൊണ്ടും കൂടിയുള്ളതു ചതുസ്സിദ്ധി അർത്ഥം ധർമ്മത്തിന്നു മൂലമാകകൊണ്ടും കാമഫലമാകകൊണ്ടും ധർമ്മാർത്ഥകാമ പ്രാപ്തിയെ സാധിപ്പിക്കത്തക്കതായിട്ടുള്ള അർത്ഥസിദ്ധി യാതൊന്നോ അതു സർവ്വാർത്ഥസിദ്ധി. ഇങ്ങനെ സിദ്ധികൾ. ദൈവത്തിങ്കൽനിന്നുണ്ടാകുന്ന ആപത്തുകൾ അഗ്നി, ജലം, വ്യാധി, പ്രമാരം (കൂട്ടത്തോടെയുള്ള മരണം), വിദ്രവം (രാജ്യത്തിൽനിന്നുള്ള പലായനം), ദുർഭിക്ഷം, ആസുരിയായ സൃഷ്ടി (എലി മുതലായവയുടെ അത്യുൽപത്തി) എന്നിവയത്രെ. അവയ്ക്കു ദേവബ്രഹ്മാണനമസ്കാരത്താൽ പ്രതീകാരം വരും.

അവൃഷ്ടി, യതിയാം വൃഷ്ടി- യാസുരീസൃഷ്ടിയെന്നിവ ശമിക്കുമാഥർവ്വണകം സിദ്ധകർമ്മമിവറ്റിനാൽ

കൌടില്യന്റെ അർത്ഥശാസ്ത്രത്തിൽ, അഭിയാസ്യൽ കർമ്മമെന്ന ഒമ്പതാമധികരണത്തിൽ, അർത്ഥാനർത്ഥസംശയയുക്താ പത്തുകൾ- അവയുടെ ഉപായവികല്പസിദ്ധി കൾ എന്ന ഏഴാമധ്യായം.

അഭിയാസ്യൽകർമ്മം ഒമ്പതാമധികരണം കഴിഞ്ഞു.

  • സാമം, ദാനം, ഭേദം, ദണ്ഡം എന്നിങ്ങനെ ഒറ്റയൊറ്റയായി നാലു; സാമദാനഭേദങ്ങൾ, സാമദാനദണ്ഡങ്ങൾ, സാമഭേദദണ്ഡങ്ങൾ, മാനഭേദദണ്ഡങ്ങൾ എന്നിങ്ങനെ മുമ്മൂന്നുകൂടി നാലു്; സാമദാനങ്ങൾ, സാമഭേദങ്ങൾ, സാമദണ്ഡങ്ങൾ, ദാനഭേദങ്ങൾ, ദാനദണ്ഡങ്ങൾ, ഭേദമണ്ഡങ്ങൾ എന്നിങ്ങനെ ഈരണ്ടുകൂടി ആറ്; നാലുംകൂടി ഒന്ന്; എന്നു പതിനഞ്ചു വിധം.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/649&oldid=162481" എന്ന താളിൽനിന്ന് ശേഖരിച്ചത്